തലശേരി: തലശേരി നഗരത്തില്‍ ഇന്നലെ വൈകുന്നേരം പോലീസ് നടത്തിയ മിന്നല്‍ റെയ്ഡില്‍ കഞ്ചാവ് വില്പനക്കാരും കഞ്ചാവ് വലിച്ചു കൊണ്ടിരിക്കുന്നവരുമായ 13 പേര് പിടിയിലായി. ഇവരില്‍ ഏഴ് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഒരാളെ കോടതി റിമാൻഡ് ചെയ്തു. പിടിയിലായ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ രക്ഷിതാക്കളെ വിളിച്ചു വരുത്തി ഉപദേശം നല്കി വിട്ടയച്ചു.
എഎസ്പി ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശ പ്രകാരം സിഐ എം.പി ആസാദ്, എസ്ഐമാരായ എം.അനില്‍, സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് 13 പേര് വലയിലായത്. പിടിയിലായവരില്‍ ഒരാളെ കോടതി റിമാൻഡ് ചെയ്തു. മറ്റുള്ളവര്‍ക്ക് പോലീസ് ജാമ്യം അനുവദിച്ചു.
സ്കൂള്‍ പരിസരത്തു നിന്നും കഞ്ചാവ് വലിക്കുകയായിരുന്ന മുഴപ്പിലങ്ങാട് സ്വദേശി ഷംനാസ്, കുറ്റിക്കകം സ്വദേശി സുജീഷ്, ചക്ക്യത്ത്മുക്കിലെ ഷാനവാസ്, കൊടക്കളം ലക്ഷംവീട് കോളനിയിലെ നിധിന്‍ബാബു, മുഴപ്പിലങ്ങാട്ടെ സാജിദ് എന്നിവരേയും വില്പനക്കായി സജീകരിച്ച ഏഴ് പായ്ക്കറ്റ് കഞ്ചാവുമായി മുഴപ്പിലങ്ങാട്ടെ അര്‍ഷാദ് എന്നിവരേയുമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇതിനു പുറമെ അഞ്ച് സ്കൂള്‍ വിദ്യാർഥികളും പോലീസിന്റെ വലയിലായി. ഇവരെയാണ് രക്ഷിതാക്കളെ വിളിച്ചു വരുത്തി ഉപദേശം നല്കി വിട്ടയച്ചത്. വരും ദിവസങ്ങളിലും വ്യാപകമായ റെയ്ഡ് തുടരുമെന്ന് സിഐ എം.പി ആസാദ് രാഷ്ട്രദീപികയോട് പറഞ്ഞു.