തൃശൂർ: എട്ടു കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷൊർണൂർ ഗണേഷ്ഗിരി കോക്കൂരിപറന്പിൽ ഭാസ്കരന്റെ മകൻ സുധീഷ് (22) എക്സൈസിന്റെ പിടിയിലായത്.
ഇന്നലെ രാവിലെ പഴയന്നൂർ ബ്ലോക്ക് ഓഫീസിന് സമീപം എട്ടു കിലോയോളം കഞ്ചാവ് ബൈക്കിൽ ബാഗിലാക്കി യാത്ര ചെയ്ത രണ്ടു യുവാക്കളെ പിടികൂടിയെങ്കിലും ഒരാൾ ഓടി രക്ഷപ്പെട്ടു.
രക്ഷപെട്ടയാൾക്കായി തെരച്ചിൽ നടത്തുന്നുണ്ട്. എക്സൈസ് ഇൻസ്പെക്ടർ പി ശ്രീജേഷ്, പ്രിവന്റീവ് ഓഫീസർ സി.പി.പ്രഭാകരൻ, എം.വി.ബിനോയ്,സിവിൽ എക്സൈസ് ഓഫീസർ കെ.വിനോദ്, എസ്.ഷിജു, പി.ആർ.പ്രശോഭ്, എ.ഡി.പ്രവീണ്‍, എം.എസ്.ജിദേഷ്കുമാർ, ഇ.പി.സനീഷ് , കെ.എ.അജയ്, സജിത വി സിനി, കെ.വി സുരേന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.