തിരുവല്ല: കഞ്ചാവ് ചെടികൾ വളർത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതികൾ 53 പൊതി കഞ്ചാവുമായി എക്സൈസ് പിടിയിൽ. തിരുവല്ല നന്നൂർ കേന്ദ്രീകരിച്ചു വാടകയ്ക്ക് വീട് എടുത്തു കഞ്ചാവ് കച്ചവടം നടത്തി വരുകയായിരുന്ന വള്ളംകുളം പടിഞ്ഞാറു ചെങ്ങമൻ കോളനി സ്വദേശികളായ രതീഷ്(32), രാജീവ്(32) എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്നും 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവർക്കു കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്ന കിഴക്കൻ മുത്തൂർ സ്വദേശി സുബിനെ(21) അറസ്റ്റ് ചെയ്തു.കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഇരുചക്ര വാഹനവും പിടിച്ചെടുത്തു. രാജീവ്, രതീഷ് എന്നിവർ കഞ്ചാവ് ചെടികൾ വളർത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു.
തിരുവല്ലയുടെ വിവിധ ഭാഗങ്ങളിൽ മാറി മാറി താമസിച്ചാണ് ഇവർ കഞ്ചാവ് കച്ചവടം നടത്തി വന്നത്. പോലീസ് ഓഫീസർ സുശീൽ കുമാർ, സച്ചിൻ സെബാസ്റ്റ്യൻ, സിഇഒമാരായ വേണുഗോപാൽ, സിനിമോൾ, മിനിമോൾ ഡ്രൈവർ വിജയൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.