തിരുവനന്തപുരം: നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈ. ഷിബുവിന്റെ നേതൃത്വത്തിൽ ബാലരാമപുരം ഭാഗത്ത് നടത്തിയ റെയ്ഡിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന മൂന്നുപേർ പിടിയിലായി. പൊഴിയൂർ സ്വദേശികളായ ഡാനിയേൽ (22), ഷമീർ (21) ,ഷംനാദ് (23), എന്നിവരാണ് ഇന്നലെ വൈകുന്നേരം പിടിയിലായത്.
വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി പൊതികളിലാക്കി കൊണ്ടുവന്ന 60 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഹോണ്ട സ്കൂട്ടറും പിടിച്ചെടുത്തു . കളിയിക്കവിളയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇവർ ചോദ്യംചെയ്യലിൽ മൊഴി നൽകി.
കുറച്ചുകാലമായി എക്സൈസ് ഈ മേഖല നിരീക്ഷിച്ചു വരികയായിരുന്നു. റെയിഡിൽ എക് സൈസ് ഇൻസ്പെക്ടർ സനിൽ, പ്രിവന്റീവ് ഓഫീസർ ബിജുകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ നന്ദകുമാർ, സുരേഷ് ,ബിജു, സനൽകുമാർ എന്നിവർ പങ്കെടുത്തു