അഗളി: അരക്കിലോ കഞ്ചാവ് സഹിതം യുവതിയെ അഗളി എക്സൈസ് അറസ്റ്റ് ചെയ്തു.കോട്ടത്തറ വലയർ കോളനി ചേരി വീട്ടിൽ രങ്കസ്വാമി മകൾ വിജയലക്ഷ്മി (38) ആണ് അറസ്റ്റിലായത്. കോളജ് വിദ്യാർഥികൾക്കും ഐടിഐ വിദ്യാർഥികൾക്കും കഞ്ചാവ് വില്പന നടത്തുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശങ്കർ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ.കെ നാരായണൻ, സിഇഒ മാരായ പോൾ, ബിനുകുമാർ, പ്രദീപ്, ആദർശ്, ഡബ്ലിയു സിഇഒ രേണുകാദേവി, ഡ്രൈവർ ജ്യോതിവാസൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Related posts
നേതാക്കളുടെ അഭിപ്രായവ്യത്യാസം നിയന്ത്രിക്കണമായിരുന്നു; പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവി; സിപിഎമ്മിനെ കുറ്റപ്പെടുത്തി സിപിഐ
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരേ സിപിഐ. സിപിഎമ്മിലെ അനൈക്യവും നേതാക്കളുടെ അഭിപ്രായവ്യത്യാസങ്ങളും പാലക്കാട് തോൽവിക്ക് കാരണമായി എന്നാണ്...പാലക്കാട് പി.കെ.ശശിക്കെതിരേ വീണ്ടും നടപടി; രണ്ടു പ്രധാന പദവികളിൽനിന്ന് ശശിയെ ഒഴിവാക്കി
പാലക്കാട്: സിപിഎം നേതാവ് പി.കെ. ശശിക്ക് വീണ്ടും പാർട്ടിക്കുള്ളിൽ നിന്ന് തിരിച്ചടി. രണ്ടു പ്രധാന പദവികളിൽനിന്നു കൂടി ശശിയെ നീക്കം ചെയ്തുകൊണ്ടാണ്...പാലക്കാട് ധോണിയിൽ പുലി: കോഴിക്കൂട് തകർത്തു കോഴിയെ പിടിച്ചു
പാലക്കാട്: പാലക്കാട് ധോണിയിൽ മായാപുരത്തിനു സമീപം പുലിയിറങ്ങി. കൂടുതകർത്ത് കോഴിയെ കടിച്ചുപിടിച്ചു നീങ്ങുന്ന പുലിയുടെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞു. വനംവകുപ്പധികൃതർ...