വി​ല​കൂ​ടി​യ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 25 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി; മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രാ​യ പ്ര​തി​ക​ൾ സ്ഥ​ല​ത്തെ സ്ഥി​രം പ്ര​ശ്ന​ക്കാ​ർ

കൊ​ല്ലം: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 25 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. പാ​രി​പ്പ​ള്ളി, വ​ർ​ക്ക​ല മേ​ഖ​ല​യി​ൽ ക​ഞ്ചാ​വി​ന്‍റെ മൊ​ത്ത വി​ൽ​പ്പ​ന​ക്കാ​രാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങി​യ​ത്. പ്ര​തി​ക​ളാ​യ വി​ഷ്ണ​വും അ​നീ​ഷും പ്ര​ദേ​ശ​ത്തെ സ്ഥി​രം പ്ര​ശ്ന​ക്കാ​ർ.

ആ​ന്ധ്ര​യി​ൽ നി​ന്നു​മാ​ണ് പ്ര​തി​ക​ൾ ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്. എ​ച്ച് ആ​ർ 26 ബി​ക്യു 8090 എ​ന്ന ന​മ്പ​റു​ള്ള ഷ​വ​ർ​ലെ ക്രൂ​യി​സ് കാ​റി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി കൊ​ണ്ട് വ​ന്ന​ത്.

ഒ​ന്നാം പ്ര​തി വി​ഷ്ണു 100 കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് വി​ശാ​ഖ​പ​ട്ട​ണം ജ​യി​ലി​ൽ ഏ​ഴ് മാ​സ​ത്തോ​ളം ക​ഴി​ഞ്ഞ ശേ​ഷം ജാ​മ്യ​ത്തി​ൽ നി​ൽ​ക്ക​വേ​യാ​ണ് ഈ ​കേ​സി​ൽ പി​ടി​യി​ലാ​യ​ത്. ര​ണ്ടാം പ്ര​തി അ​നീ​ഷ് നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യും കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്ത​പ്പെ​ട്ട​യാ​ളു​മാ​ണ്.

സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ജി.​കൃ​ഷ്ണ​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്‌​ക്വാ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും കൊ​ല്ലം എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ സം​ഘ​വും കൊ​ല്ലം എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ന്‍റ് ആ​ന്‍റി ന​ർ​കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് സം​ഘ​വും സം​യു​ക്ത​മാ​യി​ട്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

 

Related posts

Leave a Comment