പട്ടിക്കാട് (തൃശൂർ) : ദേശീയപാതയിൽ പട്ടിക്കാട് വച്ച് തൃശൂരിലേക്ക് കടത്തുകയായിരുന്ന 90 കിലോ കഞ്ചാവ് പിടികൂടി. കോലഴി സ്വദേശി ലിഫിൻ, അത്താണി സ്വദേശി രാജേഷ് എന്നിവരെ എക്സൈസ് സംഘം പിടികൂടി.
ആന്ധ്രാപ്രദേശിൽനിന്നും തൃശൂരിലേക്ക് കാറിൽ കടത്തുകയായിരുന്നു കഞ്ചാവ്. എക്സൈസ് ഇന്റലിജൻസിന്റെയും തൃശൂർ സ്പെഷൽ സ്ക്വാഡിന്റെയും നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്. കെഎൽ 48 പി 3618 രജിസ്ട്രേഷൻ നന്പറിൽ ഉള്ള വാഗണ്‍ആർ കാറിലാണ് പ്രതികൾ കഞ്ചാവ് കടത്തിയത്.
എക്സൈസ് ഇന്റലിജന്റ്സ് ഇൻസ്പെക്ടർ മനോജ് കുമാർ, തൃശൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ കൃഷ്ണകുമാർ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർമാരായ ഷിബു, സതീഷ്, ലോനപ്പൻ, മോഹൻനൻ, സുനിൽകുമാർ, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ അബ്ദുഘലി, അനിൽ പ്രസാദ്, ഡ്രൈവർ ടി.പി. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.