പഠനത്തിൽപിന്നോട്ട് പോകൽ, രാത്രി വൈകിയെത്തൽ, മകന്‍റെ സ്വഭാവ മാറ്റംകണ്ട മാതാപിതാക്കളുടെ ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; വിദ്യാർഥിക്ക് മ​ദ്യ​വും ക​ഞ്ചാ​വും ന​ല്‍​കി​യി​രു​ന്ന മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍

കൊ​​​ച്ചി: വ​​​ടു​​​ത​​​ല സ്വ​​​ദേ​​​ശി​​​യാ​​​യ പ​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​ക്ക് മ​​​ദ്യ​​​വും ക​​​ഞ്ചാ​​​വും സ്ഥി​​​ര​​​മാ​​​യി ന​​​ല്‍​കി​​​വ​​​ന്നി​​​രു​​​ന്ന മൂ​​​ന്നു യു​​​വാ​​​ക്ക​​​ളെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. വ​​​ടു​​​ത​​​ല സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഏ​​​യ്ഞ്ച​​​ല്‍ കോ​​ട്ടേ​​​ജി​​​ല്‍ അ​​​ല​​​ന്‍ ഫ്രാ​​​ങ്ക്ളി​​​ന്‍ (22), കൊ​​​ല്ലം​​​വേ​​​ലി​​​യാ​​​ത്ത് ഡെ​​​റി​​​ന്‍ പീ​​​റ്റ​​​ര്‍(18), കു​​​റു​​​വ​​​ന്ത​​​റ അ​​​തു​​​ല്‍ അ​​​ജു(19) എ​​​ന്നി​​​വ​​​രാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍​ത്ത് പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് പോ​​ലീ​​സ് പ​​റ​​യു​​ന്ന​​ത്: പ​​​ഠ​​​ന​​​ത്തി​​​ല്‍ മി​​​ക​​​വ് കാ​​​ട്ടി​​​യി​​​രു​​​ന്ന വി​​ദ്യാ​​ർ​​ഥി അ​​​ടു​​​ത്ത​​യി​​ടെ പി​​​ന്നോ​​​ക്കം പോ​​​യ​​​തും ഇ​​​ട​​​യ്ക്കി​​​ടെ രാ​​​ത്രി വൈ​​​കി വീ​​​ട്ടി​​​ല്‍ എ​​​ത്തു​​​ന്ന​​​തും പതിവായ തോടെ വീ​​​ട്ടു​​​കാ​​​ര്‍​ക്ക് സം​​​ശ​​​യം തു​​​ട​​​ങ്ങി​. അ​​​ടു​​​ത്ത കൂ​​​ട്ടു​​​കാ​​​രു​​​ടെ ബ​​​ര്‍​ത്ത്‌​​​ഡേ​​പോ​​​ലു​​​ള്ള പ​​​രി​​​പാ​​​ടി​​​ക​​​ളും മ​​​റ്റു​​​മാ​​​ണു വൈ​​​കി​​​വ​​​രു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യി കു​​​ട്ടി വീ​​​ട്ടു​​​കാ​​​രെ വി​​​ശ്വ​​​സി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ പ​​​ല​ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും കു​​​ട്ടി മ​​​ദ്യ​​​പി​​​ച്ചാ​​​ണ് വീ​​​ട്ടി​​​ലെ​​​ത്തു​​​ന്ന​​​തെ​​​ന്ന് മ​​​ന​​​സി​​​ലാ​​​യി.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി 11 ആ​​​യി​​​ട്ടും കു​​​ട്ടി വീ​​​ട്ടി​​​ല്‍ എ​​​ത്താ​​​തി​​​രു​​​ന്ന​​​തി​​​നെത്തുട​​​ര്‍​ന്ന് ഫോ​​​ണി​​​ല്‍ വി​​​ളി​​​ച്ച​​​പ്പോ​​​ള്‍ കൂ​​​ട്ടു​​​കാ​​​ര​​​ന്‍റെ ബ​​​ര്‍​ത്ത് ഡേ ​​​ആ​​​ണെ​​​ന്ന് പ​​​റ​​​ഞ്ഞു ഫോ​​​ണ്‍വ​​​ച്ചു. എ​​​ന്നാ​​​ല്‍ ഫോ​​​ണ്‍ ക​​​ട്ട് ആ​​​യി​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഫോ​​​ണി​​​ലൂ​​​ടെ കു​​​റേ​​​പ്പേ​​​രു​​​ടെ ശ​​​ബ്ദം കേ​​​ട്ട അ​​​മ്മ ഫോ​​​ണ്‍ അ​​ച്ഛനു കൊ​​​ടു​​​ക്കു​​​ക​​​യും അ​​​തി​​​ലൂ​​​ടെ കൂ​​​ട്ടു​​​കാ​​​ര്‍ ചേ​​​ര്‍​ന്ന് മ​​​യ​​​ക്കു​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് മ​​​ന​​​സി​​​ലാ​​​ക്കു​​​ക​​​യും ചെ​​​യ്തു. എ​​​ന്നാ​​​ല്‍ ഇ​​​വ​​​ര്‍ കൂ​​​ട്ടു​​​കൂ​​​ടു​​​ന്ന സ്ഥ​​​ലം ക​​​ണ്ടെ​​​ത്താ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​ല്ല. പു​​​ല​​​ര്‍​ച്ചെ വീ​​​ട്ടി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തി​​​യ കു​​​ട്ടി​​​യെ ഒ​​​ന്നും അ​​​റി​​​യാ​​​ത്ത​​​പോ​​​ലെ മു​​​റി​​​യി​​​ല്‍ ക​​​യ​​​റ്റി കി​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.

ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​നു ശേ​​​ഷം കു​​​ട്ടി​​​യെ മു​​​റി​​​യി​​​ല്‍ കാ​​​ണാ​​​ത്ത​​​തി​​​നെ തു​​​ട​​​ര്‍​ന്ന് നോ​​​ക്കി​​​യ​​​പ്പോ​​​ള്‍ വീ​​​ടി​​​ന്‍റെ മു​​​ക​​​ളി​​​ലെ വാ​​​ട്ട​​​ര്‍ ടാ​​​ങ്കി​​​ന്‍റെ പു​​​റ​​​ത്ത് ചു​​​രു​​​ണ്ടു​​കൂ​​​ടി കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്ന് മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് പ്ര​​തി​​ക​​ൾ മൂ​​​ന്നു പേ​​​രും ചേ​​​ര്‍​ന്ന് ചെ​​​റി​​​യ കു​​​ട്ടി​​​ക​​​ള്‍​ക്കു മ​​​ദ്യ​​​വും മ​​​യ​​​ക്കു മ​​​രു​​​ന്നും ന​​​ല്‍​കി​​​വ​​​രു​​​ന്ന കാ​​​ര്യം മ​​​ന​​​സി​​​ലാ​​​യ​​​ത്. കു​​​ട്ടി​​​യെ കൗ​​​ണ്‍​സി​​​ലിം​​​ഗി​​​നു കൊ​​​ണ്ടു​​​പോ​​​യ ശേ​​​ഷം അ​​ച്ഛൻ നോ​​​ര്‍​ത്ത് സ്റ്റേ​​ഷ​​​നി​​​ലെ​​​ത്തി പ​​​രാ​​​തി ന​​​ല്‍​കി. തു​​​ട​​​ര്‍​ന്ന് പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​വ​​​ര്‍ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍​ത്ത് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ സി​​​ഐ സി​​​ബി ടോം, ​​​എ​​​സ്‌​​​ഐ​​​മാ​​​രാ​​​യ അ​​​ന​​​സ്, ഡെ​​​ന്നി, എ​​​എ​​​സ്‌​​​ഐ വി​​​നോ​​​ദ് കൃ​​​ഷ്ണ, പോ​​​ലീ​​​സു​​​കാ​​​രാ​​​യ അ​​​ജി​​​ലേ​​​ഷ്, ഓ​​​സ്റ്റി​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നാ​​​ണ് പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റു​​ചെ​​​യ്ത​​​ത്. കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ ഇ​​​തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടോ എ​​​ന്ന കാ​​​ര്യം പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്.

കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ മൂ​​​ന്നു പേ​​​രെ​​​യും ജു​​​വ​​​നൈ​​​ല്‍ ജ​​​സ്റ്റീ​​സ് ആ​​​ക്ട് പ്ര​​​കാ​​​രം റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു. വ​​​ടു​​​ത​​​ല പ​​​ച്ചാ​​​ളം ഭാ​​​ഗ​​​ത്തു തു​​​ട​​​ര്‍​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ശ​​​ക്ത​​​മാ​​​ക്കു​​​മെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

Related posts