തൃശൂർ: തൃശൂരില്‍ വീണ്ടും കഞ്ചാവ് വേട്ട. അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. വെസ്റ്റ് ബംഗാൾ സ്വദേശിനി കോമള ബീവി (36)ആണ് പിടിയിലായത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്കോഡും, ഈസ്റ്റ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പിടിയിലായ യുവതി ചാവക്കാട് അകലാട് താമസിച്ചുവരികയാണ്.
വെസ്റ്റ് ബംഗാളില്‍ നിന്നും ചാവക്കാട്ടേക്ക് വില്പനക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം ഗോവയിൽ നിന്നും കടത്തിയെത്തിച്ച മദ്യവുമായി ആന്ധ്ര സ്വദേശിനി പിടിയിലായിരുന്നു.