തൊടുപുഴ: മയക്കുമരുന്നും കഞ്ചാവുമായി രണ്ടു കേസുകളിലായി നാല് യുവാക്കളെ ഇന്നലെ തൊടുപുഴ റേഞ്ച് എക്സൈസ് സംഘം പിടികൂടി.
മണക്കാട് എംഡിഎംഎയും കഞ്ചാവുമായി രണ്ടു യുവാക്കളും ഇടവെട്ടി തൊണ്ടിക്കുഴയില്‍ നിന്നും കഞ്ചാവുമായി രണ്ടു പേരെയുമാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ ദിലീപിന്റെ നേതൃത്വത്തില്‍ പിടി കൂടിയത്.
ക്രിസ്മസ്, ന്യൂഇയര്‍ സ്പെഷല്‍ ഡ്രൈവിനന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരിവില്‍പ്പന സംഘങ്ങള്‍ കുടുങ്ങിയത്.
കുളമാവ് വാളിയംപ്പാക്കല് അനന്ദു ബാലന്, മീനച്ചില്‍ കുമ്പാനി വട്ടകുന്നേല്‍ ജെസ്റ്റിന് ജോസ് എന്നിവരുടെ പക്കല്‍ നിന്നാണ് എംഡിഎംഎയും കഞ്ചാവും പിടികൂടിയത്.
ഇവരില്‍ നിന്നും 350 മില്ലിഗ്രാം എംഡിഎംഎയും 15 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തൊടുപുഴ മുതലക്കോടം കുന്നുംപുറത്ത് നന്ദനത്തില്‍ ദീപക് കെ.രവി, തൊടുപുഴ ശാസ്താംപാറ കുന്നത്തുപാറ കെ.യു. അനന്ദു എന്നിവരെ 11 ഗ്രാം കഞ്ചാവുമായും പിടി കൂടി. ലഹരിവസ്തുക്കള്‍ കടത്തിക്കൊണ്ട് വരാന്‍ ഉപയോഗിച്ച രണ്ടു ബൈക്കുകളും കസ്റ്റഡിയിലെടുത്തു.
റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സാവിച്ചന്‍ മാത്യു, ദേവദാസ്, മന്‍സൂര്‍, ജയരാജ്,മജീദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുബൈര്‍, ബാലു ബാബു, സിറാജ് , ഡ്രൈവര്‍ അനീഷ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.