ക്രി​സ്മസ് -പു ​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ള്‍ ല​ക്ഷ്യ​മി​ട്ട്  ഹോ​ട്ട​ലു​ക​ളി​ൽ മു​റി​യെ​ടു​ത്ത് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട്; അ​ഞ്ച് യു​വാ​ക്ക​ളെ വലയിൽ കുടുക്കി പോലീസ്


കൊ​ച്ചി: ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ള്‍ ല​ക്ഷ്യ​മി​ട്ട് വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ അ​ഞ്ച് യു​വാ​ക്ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

ക​ണ്ണൂ​ര്‍ ശ്രീ​ക​ണ്ഠ​പു​രം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഫ​ഹീം (25), ഷ​ബീ​ര്‍ (39), ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി നി​വാ​സ് (31), കോ​ട്ട​യം വ​ട​വ​ത്തൂ​ര്‍ സ്വ​ദേ​ശി അ​ല​ന്‍ (24), ക​ണ്ണൂ​ര്‍ ചെ​റു​കു​ന്ന് സ്വ​ദേ​ശി ഇ​ര്‍​ഷാ​ദ് (22) എ​ന്നി​വ​രെ​യാ​ണ് തൃ​ക്കാ​ക്ക​ര​യി​ലെ ഹോ​ട്ട​ലി​ല്‍​നി​ന്ന് ഡാ​ന്‍​സാ​ഫും തൃ​ക്കാ​ക്ക​ര പോ​ലീ​സും ചേ​ര്‍​ന്നു പി​ടി​കൂ​ടി​യ​ത്.

മാ​സ​ങ്ങ​ളാ​യി പ്ര​തി​ക​ളെ നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണി​വ​ര്‍. ഹോ​ട്ട​ലു​ക​ളി​ല്‍ മു​റി​യെ​ടു​ത്ത് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളി​ല്‍ നി​ന്ന് 24.78 ഗ്രാം ​എം​ഡി​എം​എ, 4.67 ഗ്രാം ​എ​ക്സ്റ്റ​സി പി​ല്‍, 7.99 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. കൊ​ച്ചി സി​റ്റി ന​ര്‍​ക്കോ​ട്ടി​ക്‌​സ് അ​സി. ക​മ്മി​ഷ​ണ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഡാ​ന്‍​സാ​ഫ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ലും റെ​യ്ഡ് തു​ട​രു​മെ​ന്ന് ഡാ​ന്‍​സ് സാ​ഫ് സം​ഘം അ​റി​യി​ച്ചു. ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ഡി​ജെ പാ​ര്‍​ട്ടി​ക​ളെ​ല്ലാം പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു.

Related posts

Leave a Comment