കൊച്ചി: വില്പനക്കെത്തിച്ച രണ്ട് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി മുഹമ്മദ് സല്മാന് (28) പിടിയിലായ സംഭവത്തില്‍ ഇയാളുടെ ഗൂഗിള്‍ പേ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്.
ഗൂഗിള്‍ പേ വഴി പണം സ്വീകരിച്ച് ആവശ്യക്കാര്‍ക്ക് വാട്സ് ആപ് വഴി മെസേജ് അയച്ചാണ് ഇയാൾ വില്പന നടത്തിയിരുന്നത്. കേരളത്തിലെ ഇയാളുടെ മറ്റ് ഇടനിലക്കാരെയും ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങിയ ആളുകളുടെയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുലഌഒരുക്കത്തിലാണ് പോലീസ്.
പള്ളുരുത്തിയില്‍ കഴിഞ്ഞിടെ പിടികൂടി 174 കിലോ കഞ്ചാവ് കേസിലും ഇയാളുടെ പങ്ക് പോലീസ് സംശയിക്കുന്നുണ്ട്. കഞ്ചാവ് കിലോക്ക് 4000 രൂപയ്ക്ക് വെസ്റ്റ് ബംഗാളില്‍ നിന്നും വാങ്ങി റീട്ടെയില്‍ ആയി ഇവിടെ 40000 രൂപയ്ക്കാണ് ഇയാള്‍ വിറ്റിരുന്നത്.
ബംഗാളില്‍നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കൊച്ചി നഗരത്തിലടക്കം ഇയാള്‍ക്ക് ഇടിലക്കാരുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്.
ബംഗളില്‍ നിന്ന് ചെറു ബാഗുകളിലായി ട്രെയിന്‍ മര്‍ഗമാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചിരുന്നത്. വിവിധ ജില്ലകളിലും ഇയാള്‍ക്ക് മയക്കുമരുന്ന് ഇടപാടുകളുണ്ട്.