ആ​ല​പ്പു​ഴ ബീ​ച്ചി​ല്‍​ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി; ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള ചെ​ടി​ക​ൾ​ക്ക് 50 സെ​ന്‍റീ മീ​റ്റ​റി​ല​ധി​കം വ​ലു​പ്പം; കേ​സെ​ടു​ത്ത് പോ​ലീ​സ്

ആ​ല​പ്പു​ഴ: ര​ഹ​സ്യവി​വ​ര​ത്തെത്തുട​ര്‍​ന്ന് പോലീ​സും എ​ക്‌​സൈ​സും ചേ​ര്‍​ന്ന് ആ​ല​പ്പു​ഴ ബീ​ച്ചി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ടുമാ​സം പ്രാ​യ​മു​ള്ള മൂ​ന്നു ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ട​ഞ്ഞുകി​ട​ക്കു​ന്ന ഇ​ന്ത്യ​ന്‍ കോ​ഫി​ഹൗ​സി​ന്‍റെ എ​തി​ര്‍​വ​ശ​ത്ത് സ​മാ​ന്ത​ര ഫ്‌​ളൈ​ഓ​വ​റി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി കോ​ണ്‍​ക്രീ​റ്റ് ഗ​ര്‍​ഡ​റു​ക​ള്‍ വെ​ച്ചിട്ടുള്ള ഭാ​ഗ​ത്തുനി​ന്നാ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ഉ​ദ്ദേ​ശം 50 സെ​ന്‍റീ​ മീ​റ്റ​റി​ല​ധി​കം വ​ലു​പ്പ​മു​ണ്ട്. ഗ​ര്‍​ഡ​റു​ക​ള്‍ നി​ര്‍​മി​ച്ചശേ​ഷം ചെ​റി​യ​ക​മ്പി​ക​ള്‍ കൂ​ട്ടി​യി​ട്ട​തി​ന് ഇ​ട​യി​ലാ​ണ് ക​ഞ്ചാ​വ് കി​ളി​ര്‍​ത്തു നി​ല്‍​ക്കു​ന്ന​ത് ക​ണ്ട​ത്.

ക​ണ്ടെ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ആ​ല​പ്പു​ഴ എ​ക്‌​സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. കേ​സെടു​ത്തു. ബീ​ച്ചി​ല്‍ എ​ത്തി​യ ആ​രെ​ങ്കി​ലും ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​പ്പോ​ള്‍ കു​രു​വീ​ണു കി​ളി​ര്‍​ത്ത​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി​ പോലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment