അഗളി: പാലക്കാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോ യും, അഗളി റെയ്ഞ്ചും സംയുക്തമായി പാടവയൽ, അബ്ബണ്ണൂർ മേഖലയിൽ നടത്തിയ പരിശോധന യിൽ വിളവെടുപ്പിനു പാകമായ 36 കഞ്ചാവ് ചെടികൾ കണ്ടെത്തി കേസ് എടുത്തു. പാടവയൽ മന്തപ്പടി ഭാഗത്തു നിന്നും മാറി കുന്നുകൾക്ക് ഇടയിൽ തുവര കൃഷി ക്കിടയിൽ ആണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
മേഖലയിൽ വ്യാപകമായി ചെറിയ തോതിൽ കൃഷി സ്ഥലങ്ങൾക്കിടയിൽ കഞ്ചാവ് ചെടികൾ വളർത്തി വരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അഗളി റെയ്ഞ്ചും, ഐ ബി യും സംയുക്തമായി നടത്തിയ പരിശോധന യിൽ ആണ് കണ്ടെത്തിയത്. കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ ആളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും, ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടർ മാരായ കൃഷ്ണൻ കുട്ടി, രജനീഷ് പ്രിവന്റിവ് ഓഫീസർമാരായ യൂനസ്, സജിത്ത്, സെന്തിൽ കുമാർ,രൂപേഷ്, രാജൻ, രാജേഷ്, സജീവ് സിവിൽ എക്സൈസ് ഓഫീസർ സുമേഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.