കടുത്തുരുത്തി: സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ വളര്‍ന്നുനിന്നിരുന്ന കഞ്ചാവുചെടി എക്സൈസ് സംഘമെത്തി പിഴുതെടുത്തു. ഇന്നലെ ആപ്പാഞ്ചിറ ചെറിയപാലത്തിനു സമീപത്തെ പറമ്പില്‍നിന്നാണ് കഞ്ചാവുചെടി കണ്ടെത്തിയത്.
സമീപത്തെ ജെ ജെ ഹോണ്ട ഷോറൂമില്‍ വാഹന സര്‍വീസിനെത്തിയ ആളില്‍നിന്നും ലഭിച്ച വിവരമനുസരിച്ചാണ് എക്സൈസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
ഷോറൂമിനു പടിഞ്ഞാറുവശത്തായി 1.25 മീറ്റര്‍ ഉയരത്തിലായിരുന്നു കഞ്ചാവു ചെടി. സംഭവത്തില്‍ കേസെടുത്തതായി വൈക്കം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. മുമ്പ് ഷോറൂമിനു മുകളില്‍ സമീപത്തെ പോളിടെക്നിക് വിദ്യാര്‍ഥികള്‍ വാടകയ്ക്കു താമസിച്ചിരുന്നു.
മാസങ്ങല്‍ക്കു മുമ്പ് എക്സൈസ് സംഘം ഇവിടെയെത്തി നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികളില്‍നിന്നു കഞ്ചാവ് പിടികൂടുകയും ചെയ്തിരുന്നു. കഞ്ചാവുചെടി ഇവിടെ നട്ടുവളര്‍ത്തി പരിപാലിച്ചതാണോയെന്നും എക്സൈസ് അന്വേഷിക്കുന്നുണ്ട്.