കൊയിലാണ്ടി: റോഡരുകിൽ മുളച്ച കഞ്ചാവുചെടി നശിപ്പിച്ചു. കൊയിലാണ്ടി ടൗണിന്റെ വടക്ക് ഭാഗം റോയൽ കാർ വാഷിനു സമീപം മുളച്ച കഞ്ചാവ് ചെടിയാണ് കൊയിലാണ്ടി പോലീസ് നശിപ്പിച്ചത്.സമീപവാസികളായ വി.കെ.ജറീഷ്, ഫസലു സാഹ്ജ്ജ് തുടങ്ങിയവരാണ് ഇത് സംബന്ധിച്ച് കൊയിലാണ്ടി പോലിസിനെ വിവരമറിയിച്ചത്.
തുടർന്ന് എസ്ഐ സജു എബ്രഹാം, ലഹരി, വിരുദ്ധ സ്ക്വാഡിലെ അംഗങ്ങളായ കെ.സുനിൽ, ആർ.ഷിരാജ്, കെ.എൻ. അജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷാനവാസ്, ടി.കെ.ഷംസുദ്ദീൻ തുടങ്ങിയവരെത്തി ചെടി നശിപ്പിക്കുകയായിരുന്നു. ഒരു കഞ്ചാവ് ചെടി കൈവശം വച്ചാൽ 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ഈടാക്കുന്നതെന്ന് എസ്ഐ പറഞ്ഞു.