ക​ഞ്ചാ​വു​മാ​യി നാ​ലു യു​വാ​ക്കൾ പി​ടി​യിൽ; ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ  രാത്രികാല പരിശോധനയ്ക്കിടെ  സംഘം പോലീസ് വലയിൽ കുടുങ്ങുകയായിരുന്നു

പാ​ല​ക്കാ​ട്: ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ലു യു​വാ​ക്ക​ൾ പാ​ല​ക്കാ​ട് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. ആ​ല​പ്പു​ഴ കു​ട്ട​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ക്കു​ട്ട​ൻ (23), കു​മാ​ർ(22) കൊ​ല്ലം സ്വ​ദേ​ശിക​ളാ​യ വി​നീ​ഷ് (20), ഷെ​ഫീ​ഖ് (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത് .സ്ക്കൂ​ൾ, കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വി​ൽ​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു വ​ന്ന​താ​യി​രു​ന്നു ക​ഞ്ചാ​വ്.

ട്രെ​യി​നി​ലും മ​റ്റും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്നു​ണ്ടെ​ന്ന് പാ​ല​ക്കാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​സ്പെ​ക്ട​ർ പി. ​കെ സ​തീ​ഷി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ രാ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പാ​ല​ക്കാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഇ​വ​ർ ഇ​തി​നു മു​ന്പും പ​ല പ്രാ​വ​ശ്യം ക​ഞ്ചാ​വ് ക​ട​ത്തി​യി​ട്ടു​ള്ള​താ​യി ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും വ്യ​ക്ത​മാ​യി. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജെ.​ആ​ർ അ​ജി​ത്ത് , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി​നാ​യ​ക​ൻ ഡ്രൈ​വ​ർ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് പാ​ർ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Related posts