കായംകുളം: ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടകവീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവ് കൃഷി കണ്ടെത്തി.
കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ പശ്ചിമബംഗാൾ സ്വദേശി അമിത് റോയ് എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. നൗഷാദിന്റെ നേതൃത്വത്തിൽ കായംകുളം എക്സൈസ് റേഞ്ച് സംഘവുമായി നടത്തിയ സംയുക്ത പരിശോധനയിലാണ് കായംകുളം റെയിൽവേ സ്റ്റേഷനു സമീപത്തുള്ള വാടക വീട്ടിൽനിന്നു പത്തു കഞ്ചാവ് ചെടികൾ കണ്ടെത്തിയത് അസി. എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആന്റണി, പ്രിവന്റീവ് ഓഫീസർ ആന്റണി കെ.ഐ, സിവിൽ എക്സൈസ് ഓഫീസർമാരായ സിനുലാൽ.എസ്.എസ്, പ്രവീൺ.എം എന്നിവരും റെയ്ഡിൽ പങ്കെടുത്തു.