ന്യൂഡൽഹി: ലഹരി മരുന്ന് വാങ്ങാന്‍ പണം നല്‍കാതിരുന്ന പിതാവിനെ മകന് കൊലപ്പെടുത്തി. ഡല്‍ഹിയിലെ ഷക്കൂര്പുരിലാണ് സംഭവം. സുരേഷ് കുമാര്‍ എന്നയാളാണ് മരിച്ചത്.
സംഭവത്തില്‍ മകന് അജയ്യെ പോലീസ് പിടികൂടി. ലഹരി മരുന്ന് വാങ്ങാനായി അജയ് പിതാവിനോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ പിതാവ് സുരേഷ് കുമാര്‍ ആവശ്യം നിരസിച്ചു.
ഇതോടെ കുപിതനായ അജയ് പിതാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സുരേഷ് കുമാറിനെ പോലീസ് കണ്ടെത്തിയത്.
സുരേഷിനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അജയ്ക്കെതിരേ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തത്.