കുമരകം: കവണാറ്റിൻ കരയ്ക്കു സമീപമുള്ള ഹോം സ്റ്റേയിലെ മുറിയിൽ കഞ്ചാവ് ഉപയോഗിക്കുന്നതായി കണ്ടെത്തിയ യുവാവിനും വീട്ടമ്മയ്ക്കും എതിരെ കുമരകം പോലീസ് കേസെടുത്തു.
മണ്ണഞ്ചേരി നവാബ് മൻസിൽ നവാബ്, കോട്ടയം സ്വദേശിനിയും ഒരു കുട്ടിയുടെ മാതാവുമായ വീട്ടമ്മയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയെങ്കിലും ഇവരിൽ നിന്ന് കഞ്ചാവോ മറ്റു ലഹരി വസ്തുക്കളോ കണ്ടെത്താനായിട്ടില്ലെന്ന് കുമരകം എസ്എച്ച്ഒ ബിൻസ് ജോസഫ് പറഞ്ഞു.
ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു കഞ്ചാവ് ലഹരിയിലായിരുന്ന ഇരുവരേയും ഹോം സ്റ്റേയിൽനിന്നും പോലീസ് പിടികൂടിയത്