തിരുവനന്തപുരം: വർക്കലയിൽ കഞ്ചാവ് വലിക്കാൻ വിസമ്മതിച്ചതിന് പതിനഞ്ചുകാരനെ മർദിച്ച സംഭവം വീട്ടിനകത്ത് വച്ചെന്ന് കുട്ടിയുടെ പിതാവ്.
കുട്ടിയുടെ മൊഴി പ്രകാരമല്ല എഫ്ഐആറെന്ന് കുടുംബം ആരോപിച്ചു. കുട്ടിയെ പുറത്ത് വച്ചാണ് മർദ്ദിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്.
എന്നാൽ വീട്ടിനകത്ത് വച്ചാണ് മർദനമെന്ന വിവരം പോലീസ് എഫ്ഐആറിൽ ഉൾപ്പെടുത്തിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
എഫ്ഐആറിലെ പിഴവ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തിരുത്തൽ വരുത്തിയിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അയിരൂർ പോലീസാണ് കേസെടുത്തത്. സംഭവം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
പ്രദേശത്ത് ലഹരിമാഫിയ പിടിമുറുക്കിയിട്ടും പോലീസ് ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.