ചിറ്റൂർ: കേരളത്തിന്റെ കിഴക്കൻ മേഖലയിൽ തമിഴ്നാട് അതിർത്തി വഴി തുടർച്ചയായി കഞ്ചാവു കടത്തുന്നത് തടയാനുള്ള നിലവിലുള്ള സർക്കാർ നടപടികൾ പാളുന്നു. ദിവസേന ഇരുചക്രവാഹനങ്ങൾ, ബസ്സുകൾ, പച്ചക്കറി, പാൽവാഹനങ്ങളിലും നിർബാധം കള്ളക്കടത്തു സജീവമാണ്.
ജില്ലാതലത്തിൽ കഞ്ചാവു ഉൾപ്പെടെ ലഹരി വസ്തുകടത്തു പ്രതിരോധത്തിത് പ്രത്യേക സേന ഉണ്ടെങ്കിലും നാമമാത്രമായേ ലക്ഷ്യം കാണുന്നുള്ളു. ഇക്കഴിഞ്ഞ ദിവസം വണ്ടിത്താവളം ബസ് സ്റ്റാൻഡിനു സമീപം ആറു കിലോ കഞ്ചാവ് പോലീസ് ജീപ്പിനെ കണ്ടു ഉൗടുവഴിയിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടിരുന്നു. ഇതേ സ്ഥലത്ത് ഒരു മാസം മുൻപ് എക്സൈസ് ജീപ്പ് പിന്തുടരുന്നതു മനസ്സിലാക്കി വാഹനം ഉപേക്ഷിച്ച് കഞ്ചാവുമായി കള്ളകടത്തു സംഘം രക്ഷപ്പെട്ടി രുന്നു.
സമീപവാസികളുടെ പരാതിയെ തുടർന്ന് പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് തുടർ അന്വേഷ ണം ഉണ്ടായില്ല. ചിറ്റൂർ ആലാം കടവിൽ എക്സൈസ് ജീപ്പിൽ ഇരു ചക്രവാഹനമിടിച്ച് മറിഞ്ഞ് രണ്ടു യുവാക്കൾക്ക് പരിക്കേറ്റിരുന്നു. ബൈക്ക് പരിശോധിച്ചതിൽ അഞ്ചു കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു.
ഒരു വർഷം മുന്പ് പോലീസ് ഒരു വീട്ടിൽ നിന്നും വൻതോതിൽ കഞ്ചാവും തോക്ക് ഉൾപ്പെടെ കണ്ടെത്തിയിരുന്നു. പൊള്ളാച്ചിയിൽ നിന്നും ഗോവിന്ദാപുരം വഴി എറണാകുളം, തൃശൂർ ഭാഗത്തേക്ക് കടത്താൻ ശ്രമിച്ച് അന്പതിൽ കൂടുതൽ കിലോ കഞ്ചാവ് കൊല്ലങ്കോട് എക്സൈസ് റെയ്ഞ്ച് അധികൃതർ വിവിധ സമയങ്ങളിൽ പിടികൂടിയിരുന്നു.
മുന്പ്് പടിഞ്ഞാറൻ ജില്ലകളിൽ കോളജ് വിദ്യാർത്ഥികൾ, ഡ്രൈവർമാർ എന്നിവർക്ക് നൽകാനായിരുന്നു ലഹരി വസ്തു എത്തിച്ചിരുന്നത്. എന്നാൽ സ്ഥിതിഗതികൾ തീർത്തും സങ്കീർണ്ണമായിട്ടുണ്ട്. താലൂക്കിനുള്ളിൽ വൻ തോതിൽ കഞ്ചാവ് വിൽപ്പന നടത്തി വരികയാണ്.
കഞ്ചാവ് എത്തിക്കുന്നതിനും വിപണനത്തിനുമായി ഒരു ഗൂഡ സംഘം സജീവമായി രംഗത്തുണ്ട്. കഞ്ചാവു വിൽപ്പന മൂലം താലൂക്കിലെ കള്ളുഷാപ്പു തൊഴിലാളികൾ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണെന്ന് മദ്യ വ്യവസായ തൊഴിലാളികൾ എക്സൈസ് വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതികൾ നൽകിയിരുന്നു. തമിഴ്നാട്ടിൽ നിന്നും വ്യാജമദ്യം എത്തുന്നതിനാൽ കള്ളുവിൽപ്പനയും ഗ ണ്യമായി കുറഞ്ഞിട്ടുണ്ട്.
ഫലപ്രദമായി തടഞ്ഞില്ലെങ്കിൽ ഈ മേഖലയിലെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാവുമെന്ന് സംയുക്ത മദ്യ വ്യവസായ തൊഴിലാളികൾ താലൂക്ക് വികസന സമിതി ചെയർമാനു പരാതിയും നൽകിയിരുന്നു. കൊല്ലങ്കോട്, കൊഴിഞ്ഞാന്പാറ , മീനാക്ഷിപുരം, വണ്ടിത്താവളം ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ കഞ്ചാവ് കച്ചവടം കൊഴുത്തു വളരുകയാണ്.