അടൂർ: വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്കിനെ പിന്തുടർന്ന് എത്തിയ പോലീസ് ബൈക്കിൽ നിന്നും 1.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഒരാൾ അറസ്റ്റിൽ. കഴിഞ്ഞദിവസങ്ങളിൽ തിരുവല്ലയിലും റാന്നിയിലും കഞ്ചാവു പിടികൂടിയതിനു പിന്നാലെയാണ് അടൂരിലെ അറസ്റ്റ്.
ബൈക്ക് ഓടിച്ചിരുന്ന മേട്ടുംപുറം പള്ളിക്ക് സമീപം ഭവദാസൻ മുക്കിൽ പൊന്നകിഴക്കതിൽ ലൈജു (24)നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ വെള്ളക്കുളങ്ങരയിൽ വാഹന പരിശോധന നടത്തവെ കൈകാണിച്ചിട്ടും നിർത്താതെ ലൈജു അമിത വേഗത്തിൽ ബൈക്ക് ഓടിച്ച് പോകുകയായിരുന്നു. പിന്തുടർന്ന പോലീസ് സംഘം മണക്കാല ജംഗ്ഷനിൽ നിന്നും പടിഞ്ഞാറ് 60 മീറ്റർ മാറി ബൈക്ക് തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. ഈ സമയംപരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറഞ്ഞത്.
ഇതോടെ ബാഗ് പരിശോധിച്ചപ്പോൾ ഒരു പൊതി പോലീസിന്റെ ശ്രദ്ധയിൽപെട്ടു .പൊതി അഴിച്ച് നോക്കിയപ്പോഴാണ് കഞ്ചാവ് കണ്ടത്. ബൈക്കിന്റെ സീറ്റിനടിയിലും അഞ്ച് പായ്ക്കറ്റ് കഞ്ചാവ് കണ്ടെടുത്തു.കുമളിയിൽ നിന്ന് ബൈക്കിലാണ് ഇയാൾ വില്പനയ്ക്കായി കഞ്ചാവ് ഇവിടെ എത്തിച്ചത് . ആവശ്യക്കാരുമായി മൊബൈൽ ഫോണിൽ ബന്ധപ്പെട്ടാണ് കച്ചവടം നടത്തിയിരുന്നത്. വാങ്ങുന്ന ഒന്നും രണ്ടും കിലോ കഞ്ചാവ് ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ആവശ്യ ക്കാർക്ക് നല്കുന്നത്.
ഒരു ചെറി യ പൊതികഞ്ചാവിന് 500 രൂപയ്ക്കാണ് ആവശ്യക്കാർക്ക് വിൽക്കുന്നത്. ഒരു കിലോഗ്രാം വിറ്റാൽ 47500 രൂപ ഇയാൾക്ക് ലാഭം കിട്ടുമെന്ന് പോലീസ് പറഞ്ഞു. ഒരു കിലോഗ്രാം കഞ്ചാവ് 120 പൊതികളാക്കി യാണ് കച്ചവടം നടത്തുന്നത്. ആദ്യം ത്യശൂരായിരുന്നു കഞ്ചാവ് വില്പന നടത്തിയിരുന്നത്.
ഇയാൾ സാധനം എത്തിച്ച് കൊടു ക്കുന്ന ചില്ലറവില്പനക്കാരെ കുറി ച്ചും സ്ഥിരമായി കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നവരെ കുറിച്ചും പോലീസിന് സൂചന ലഭിച്ചു. ഇവർ ക്കെതിരെ നടപടി ഉണ്ടാകുമെന്ന് സിഐ അറിയിച്ചു. ഇയാളിൽ നി ന്ന് കഞ്ചാവ് വാങ്ങുന്നവരിലധിക വും വിദ്യാർഥികളും തൊഴിലാളി കളുമാണ്. പത്തനംതിട്ട, പന്തളം, അടൂർ, കോഴഞ്ചേരിഭാഗങ്ങളിൽ ബൈക്കിൽ കറങ്ങി നടന്നാണ് വില്പന വാങ്ങാനെത്തുന്നവരും ബൈക്കുകളിലാണ് എത്തുന്നത്.
ഇയാൾക്ക് കഞ്ചാവ് നല്കുന്നവ രെ കുറിച്ച് പോലീസ് അന്വേഷണം നടക്കുന്നുണ്ട്. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരിൽ പ ലരും ഇയാളുടെ കൈയിൽ നിന്ന് കഞ്ചാവ് വാങ്ങിയിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അടൂർ ഡിവൈഎസ്പി ജവഹർ ജനാർദ്, സിഐ ബിജു, എസ്ഐ പി.എം. ലിബി, എഎസ്ഐ സജി, സിപിഒ മാരായ ബിജു,വിനോദ് എന്നിവ രുടെനേത്വത്തിലായിരുന്നു അറസ്റ്റ്.
ആറുമാസത്തിനിടെ എക്സൈസ് പിടികൂടിയത് 16.09 കിലോഗ്രാം കഞ്ചാവ്
പത്തനംതിട്ട: ജില്ലയിൽ കഞ്ചാവിന്റെ വിപണനം വർധിക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടെ കഴിഞ്ഞ ആറുമാസത്തിനിടെ എക്സൈസ് വകുപ്പ് പിടികൂടിയത് 16.09 കിലോഗ്രാം കഞ്ചാവ്. ജനുവരി മുതൽ ജൂണ് വരെ ജില്ലയിലെ ഏഴ് എക്സൈസ് റേഞ്ച് പരിധികളിലായി 3884 റെയ്ഡുകൾ നടത്തിയെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ മുരളീധരൻ നായർ പറഞ്ഞു. 394 അബ്കാരി കേസുകളിലായി 328 പേരെ അറസ്റ്റ് ചെയ്തു. 165 എൻഡിപിഎസ് കേസുകളിലായി 160 പേരെ അറസ്റ്റു ചെയ്തു.
തെരഞ്ഞെടുപ്പ് കാലയളവിലും, തുടർന്നും നടത്തിയ പരിശോധനകളിൽ 149 ലിറ്റർ ചാരായവും, 6657 ലിറ്റർ കോട പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തു. ജില്ലയിൽ ഇതുവരെ 3055.6 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും, 3407 കോട്പ കേസുകൾ ചാർജ് ചെയ്തു. ഈ ഇനത്തിൽ 6,76,000 രൂപ പിഴയായി ലഭിച്ചു. കൂടാതെ 201.5 ലിറ്റർ ബിയർ, 287.1 ലിറ്റർ അരിഷ്ടം, 658.16 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 147 ലിറ്റർ ഇതര മദ്യവും പിടിച്ചെടുത്ത് കേസ് എടുത്തു.
കഴിഞ്ഞ ആറ് മാസത്തിനിടയിൽ 14099 വാഹനങ്ങൾ പരിശോധിച്ചു. 14 വാഹനങ്ങൾ പിടിച്ചെടുത്തു. പൊതുതെരഞ്ഞെടുപ്പ് കാലയളവിൽ സംയുക്ത റെയ്ഡിൽ വിദേശ മദ്യവുമായി ഒരു വാഹനം പിടിച്ചെടുക്കുകയും കേസ് എടുക്കുകയും ചെയ്തു. കള്ളുഷാപ്പുകളിൽ 1600 പരിശോധനകൾ നടത്തി 282 സാന്പിളുകൾ ശേഖരിക്കുകയും അവ രാസപരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. ബാറുകളിൽ 225 പരിശോധനകളും, ബിയർ ആൻഡ് വൈൻ പാർലറുകളിൽ 71 പരിശോധനകളും, ബിവറേജസ് ഒൗട്ട്ലെറ്റുകളിൽ 207 പരിശോധനകളും നടത്തി 33 സാന്പിളുകൾ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു.
മേയ് മാസത്തിൽ ജില്ലയിലെ പോലീസ് വകുപ്പ അബ്കാരി മേഖലയിലും, അനുബന്ധമേഖലയിലുമായി എൻഡിപിഎസ് ആക്ട് പ്രകാരം 23 കേസുകളും, പൊതുസ്ഥലത്ത് മദ്യപിച്ചതിന് 132 കേസുകളും, കോട്പ ആക്ട് പ്രകാരം 10 കേസുകളും, മദ്യപിച്ച് വാഹനം ഓടിച്ചതിന് 1357 കേസുകളുമെടുത്തു.എഡിഎം ക്ലമന്റ് ലോപ്പസിന്റെ അധ്യക്ഷതയിൽ ചേർന്ന ലഹരി വിരുദ്ധ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് കണക്കുകൾ നൽകിയത്.
യോഗത്തിൽ അസിസ്റ്റൻഡ് എക്സൈസ് കമ്മീഷണർ ജി.ചന്ദു, എസ്ഐ(സ്പെഷൽ ബ്രാഞ്ച്) ആർ. എസ് .രഞ്ജു, എഎസ്ഐ എസ് രാധാകൃഷ്ണൻ, റാന്നി ഫോറസ്റ്റ് ഡിവിഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ എസ്.അനീഷ്, പത്തനംതിട്ട ഡിഡിഇ സജു ജോണ്, പി.കെ ഗോപി, നൗഷാദ് കണ്ണങ്കര, എം അബ്ദുൽകലാം ആസാദ്, പി എസ് ശശി, ജയചന്ദ്രനുണ്ണിത്താൻ, ആനി ജേക്കബ്, ഭേഷജം പ്രസന്നകുമാർ, വാളകം ജോണ് തുടങ്ങിയവർ പങ്കെടുത്തു.