ആലപ്പുഴ: എക്സൈസ് ഇന്റലിജൻസും സർക്കിൾ പാർട്ടിയും റെയിൽവേ പോലീസുമായി ചേർന്നു നടത്തിയ സംയുക്ത പരിശോധനയിൽ ധൻബാദ് ആലപ്പുഴ എക്സ്പ്രസിൽനിന്നു നാ ലു കിലോ കഞ്ചാവ് പിടിച്ചെടുത്തു.
ധൻബാദ് എക്സ്പ്രസിൽ ആലപ്പുഴയിൽ കഞ്ചാവ് വരുന്നു എന്ന രഹസ്യവിവരത്തിലാണ് പരിശോധന നടത്തിയത്.പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികളെക്കുറിച്ച് സിസിടിവിയുടെയും രജിസ്ട്രഷൻ ചാർട്ടിന്റെയും അടിസ്ഥാനത്തിൽ എക്സൈസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.റീട്ടെയിൽ മാർക്കറ്റിൽ നാലു ലക്ഷം രൂപ വരുന്ന കഞ്ചാവാണ് സംയുക്ത പരിശോധനയിൽ പിടികൂടിയത്.
ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈ. പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആആർപിഎഫ് ഉദ്യോഗസ്ഥൻമാരായ അസി. സബ് ഇൻസ്പെക്ടർ എ. അജിമോൻ, ഹെഡ് കോൺസ്റ്റിബൾ സി. മധു, കോൺസ്റ്റബിൾ സി.എസ്. സഞ്ചി, എക് സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രീവന്റീവ് ഓഫീസർമാരായ റോയി ജേക്കബ്, ജി. അലക്സാണ്ടർ, പ്രിവന്റീവ് ഓഫീസർ വി.കെ. മനോജ് കുമാർ, എം.സി. ബിനു തുടങ്ങിയവർ ഉണ്ടായിരുന്നു.