ആലപ്പുഴ: ധൻബാദ് എക്സ്പ്രസിൽ നിന്ന് അഞ്ചു കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ആരെയും പിടികൂടി യില്ല. ക്രിസ്മസ് – ന്യൂ ഇയറുമായി ബന്ധപ്പെട്ട് പരിശോധന കർക്കശമാക്കാനുള്ള എക്സൈസ് കമ്മീഷണറുടെ പ്രത്യേക ഉത്തരവു പ്രകാരം ആർപിഎഫുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ജില്ലയിലേക്ക് ട്രെയിനുകൾ വഴികഞ്ചാവ് കടത്തൽ വ്യാപകമായി നടക്കുന്നുണ്ട്. മിക്കവാറും ഉടമസ്ഥനില്ലാത്ത ബാഗുകളായിരിക്കും പരിശോധനയിൽ കിട്ടുന്നത്.
പരിശോധന നടന്നില്ലെങ്കിൽ ബാഗുകൾ കൊണ്ടുപോകേണ്ടവർ കൊണ്ടുപോകും എന്നതാണ് പലപ്പോഴും നടക്കുന്നതും.
ഇന്നലെ നടന്ന പരിശോധനയിൽ ആർപിഎഫ് എഎസ്ഐമാരായ ഓമനക്കുട്ടൻപിള്ള, അജിമോൻ, എച്ച്സി ബിനുമോൻ എന്നിവരും എക്സൈസ് സ്പെഷൽ സ്ക്വാഡിലെ സിഐ ടി. ഗോപാലകൃഷ്ണനാചാരി, അസിസ്റ്റന്റ് ഇൻസ്പെക്ടർ പി. ബിനേഷ്,സിവിൽ എക്സൈസ് ഓഫീസർമാർ സജിമോൻ, വി.കെ. രാജേഷ്കുമാർ, പ്രവീണ്‍ കുമാർ, നിജോ മോൻ, അരുണ്‍, അഗസ്റ്റിൻ ജോസ് എന്നിവർ പങ്കെടുത്തു.