വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട; 210 കി​ലോ ക​ഞ്ചാ​വുമാ​യി യുവാവ് പിടിയിൽ; വാടക വീടെടുത്തായിരുന്നു കച്ചവടം നടത്തിയിരുന്നത്

 

വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് സമീപം ത​ണ്ട്രാം​പൊ​യ്ക​യി​ൽ ഉ​ണ്ണി​യു​ടെ ഉ​ട​മ​സ്ഥ​യി​ൽ ഉ​ള്ള വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​ന്നി​രു​ന്ന കി​ഷോ​ർ (35) നെ​യാ​ണ് 210 കി​ലോ ക​ഞ്ചാ​വു മാ​യി ഈ ​വീ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.

എ​സ്പി ​ദി​വ്യ ഗോ​പി​നാഥിന് ‌ ല​ഭി​ച്ച വി​വ​ര​പ്ര​കാ​രം കേ​സ് തി​രു​വ​ന​ന്ത​പു​രം ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ​ൽ ഡി​വൈ​എ​സ്പി വി. ​ടി.രാ​സി​താണ് അ​ന്വേ​ഷ​ണം ന​ട​ത്തിയത്.

‌ ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി സു​നീ​ഷ് ബാ​ബു , വെ​ഞ്ഞാ​റ​മൂ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ സൈ​ജു നാ​ഥ്‌, എ​സ്ഐ ​വി​നീ​ഷ്, വാ​മ​ന​പു​രം എ​ക്സൈ​സ് റേഞ്ച് ഇ​ൻ​സ്പ​ക്ട​ർ മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ ന​ട​ത്തി​യ റെ​യ്ഡി​ൽ വീ​ടി​നു​ള്ളി​ലെ മു​റി​യി​ൽ 33 പാ​ക്ക​റ്റു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

കൂ​ടാ​തെ 67,000 രൂ​പ​യും, ക​ഞ്ചാ​വ് ചി​ല്ല​റ വി​പ​ണ​നത്തി​നാ​യി പ്ലാ​സ്റ്റി​ക് പാ​ക്ക​റ്റു​ക​ളും, ഇ​ല​ക്‌ട്രോണി​ക് ത്രാ​സും, ക​ണ്ടെ​ടു​ത്തു.

ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ചു വ​ൻ ക​ഞ്ചാ​വ് മ​യ​ക്കു മ​രു​ന്ന് ബി​സി​ന​സാണ് ന​ട​ക്കു​ന്ന​തെ ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

രാ​ത്രി കാ​ല​ങ്ങ​ളി​ൽ വി​ല കൂ​ടി​യ ആ​ഡം​ബ​ര കാ​റു​ക​ളി​ൽ ആ​ണ് മ​യ​ക്കു മ​രു​ന്ന് മാ​ഫി​യ​ക​ൾ ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​ത്.
ഇ​വി​ടെ നി​ന്നും സ്കൂ​ൾ, കോ​ളജു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു വി​ല്പന ന​ട​ത്തു​ന്ന ചി​ല്ല​റ ക​ച്ച​വ​ട​ക്കാ​ർ​ക്ക് എ​ത്തി​ക്കു​ന്ന​താ​ ണ് മ​റ്റൊ​രു രീ​തി.

സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് മാ​ഫി​യ പി​ടി​മു​റു​ക്കു​ന്നതെന്ന് നി​ര​വ​ധി വാ​ർ​ത്ത​ക​ളും പ​രാ​തി​ക​ളും വ​ന്നെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

വി​ദ്യാ​ർ​ഥി​നി​ക​ൾ ഉ​ൾ​പ്പെ​ടെ ക​ഞ്ചാ​വ് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളു​ടെ ക്യാ​രി​യ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​തും നാ​ട്ടു​കാ​രി​ൽ ഭീ​തി ഉ​ണ​ർ​ത്തു​ന്നു.

ആ​റു മാ​സ​ങ്ങ​ൾ​ക്ക് മു​ന്നേ ആ​ണ് വെ​ഞ്ഞാ​റ​മൂ​ട് കി​ഴ​ക്കേ റോ​ഡ് മാ​ണി​ക്ക​ൽ പ​ള്ളി​ക്ക് സ​മീ​പം നാ​ല് ചാ​ക്ക് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യി​രു​ന്നു.

 

Related posts

Leave a Comment