കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വന്‍ കഞ്ചാവുവേട്ട. 11 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി പീറ്റര്‍ നായിക് ആണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഇന്ന് രാവിലെ ഹൗറ എക്സപ്രസില്‍ വന്നിറങ്ങിയ ശേഷം കെഎസ്ആര്‍ടിസി ബസില്‍ യാത്ര തുടരുന്നതിനായ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
രണ്ട് പൊതികളിലായി സുരക്ഷിതമായി പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. സംഭവത്തില്‍ വിശദമായി അന്വേഷണം ആരംഭിച്ചു.
മാവോയിസ്റ്റ് മേഖലകളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കഞ്ചാവാണ് വില്‍പ്പനക്കായി എറണാകുളത്ത് എത്തിച്ചത്. ഇയാളുടെ കൂട്ടാളിയെ തൃശൂരിൽനിന്ന് പോലീസ് പിടികൂടിയതായാണ് വിവരം.
റൂറല്‍ മേഖലയില്‍ വില്‍പ്പന ലക്ഷ്യമിട്ടാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന ലഹരി വസ്തുക്കള്‍ വന്‍ വിലയ്ക്കാണ് ഇവര്‍ വിറ്റഴിച്ചിരുന്നത്.