ചേർത്തല: സ്വന്തം ആവശ്യത്തിനായി വീട്ടിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ ഗൃഹനാഥൻ പിടിയിൽ. കണിച്ചുകുളങ്ങര അടന്പനാപറന്പിൽ ആനന്ദന്റെ (52) വീട്ടിൽ നിന്നാണ് കഞ്ചാവ് ചെടികൾ പിടികൂടിയത്. വീട്ടിലെ പറന്പിൽ ചെടിച്ചട്ടിയിൽ പരിപാലിച്ചുവന്ന നാലു കഞ്ചാവ് ചെടികളാണ് പിടികൂടിയത്.
പിടികൂടിയ ചെടി രണ്ടുമാസം പ്രായം എത്തിയവയും മൂപ്പെത്തിയവയും ഒന്നര മീറ്റർ മുതൽ അര മീറ്റർ വരെ പൊക്കമുള്ളതും ആണ്. സ്വന്തം ആവശ്യത്തിനായി നട്ടുവളർത്തിയതാണ് കഞ്ചാവ് ചെടികളെന്ന് ആനന്ദൻ പറഞ്ഞു. രണ്ട് സ്പിരിറ്റ് കേസുകളിലെ പ്രതി കൂടിയാണ് ഇയാൾ.
എക്സൈസും ഇന്റലിജൻസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. ആലപ്പുഴ സ്ക്വാഡ് സിഐ റോബർട്ട്, എക്സൈസ് ഇൻസ്പെക്ടർ അമൽരാജൻ, ഇന്റലിജൻസ് ഇൻസ്പെക്ടർ പ്രശാന്ത്, അലക്സാണ്ടർ, ബാബു, ഗിരീഷ്, ഓംകാരനാഥ്, റഹീം, ജിയേഷ്, അനിലാൽ, അരുണ്‍, അശോകൻ, സന്തോഷ് എന്നിവർ പങ്കെടുത്തു.