പാലക്കാട്: കഞ്ചിക്കോട്: ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. സ്ഥാപനത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഭരണപരിഷ്ക്കരണ കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം കേന്ദ്ര സർക്കാർ തീരുമാന പ്രകാരം 2016 ൽ അടച്ചുപൂട്ടി.
കഞ്ചിക്കോട് യൂണിറ്റ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ പൊതുമേഖലാ സ്ഥാപനമായ റീ സ്ട്രക്ചറിങ് ആൻഡ് ഇന്റേണൽ ഓഡിറ്റ് ബോർഡ് (റിയാബ്) നെ ചുമതലപ്പെടുത്തിയിരുന്നു.ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിന്റെയും കേന്ദ്ര സർക്കാരിന്റെയും പ്രതിനിധി യോഗത്തിൽ ചർച്ച ചെയ്തത് പ്രകാരം 53.02 കോടി ആസ്തി കണക്കാക്കി കഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് ഏറ്റെടുക്കുന്നതാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുക 273 സ്ഥിരം ജീവനക്കാരും 160-ഓളം കരാർ ജീവനക്കാരുമുളള സ്ഥാപനത്തിൽ 1997-മുതലുള്ള ശന്പളപരിഷ്കരണവും ആനുകൂല്യവിതരണവും മുടങ്ങി കിടക്കുകയാണെന്നും കഴിഞ്ഞ പത്തു വർഷത്തിനിടയിൽ സ്ഥാപനം 162 കോടിയുടെ ലാഭം ഉണ്ടാക്കിയെന്നും ഭരണപരിഷ്ക്കരണ കമ്മിഷൻ ചെയർമാൻ ചൂണ്ടിക്കാട്ടി.
ജീവനക്കാരുടെ ശന്പളവും ശന്പള പരിഷ്കരണ കുടിശ്ശികയും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങളും നൽകി കന്പനി നല്ല നിലയിൽ പ്രവർത്തിക്കാനുളള സാഹചര്യമൊരുക്കണമെന്നും സബ്മിഷനിൽ ആവശ്യപ്പെട്ടിട്ടുണ്ട്.