പാലക്കാട്: കഞ്ചിക്കോട് ആസ്ഥാനമായുള്ള കോച്ച് ഫാക്ടറി യാഥാർഥ്യമാക്കുന്നതിന് ബെമൽ സംസ്ഥാന സർക്കാർ -റയിൽവേ സംയുക്ത സംരഭമെന്ന എംബി. രാജേഷ് എംപിയുടെ തിരിച്ചറിവിന് നന്ദിയെന്ന് ഡിസിസി ഉപാധ്യക്ഷൻ സുമേഷ് അച്ച്യുതൻ അറിയിച്ചു.
2017 ജൂലായ് 14ന് ഇതേ ആവശ്യം ഉന്നയിച്ച് പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർക്ക് താൻ നൽകിയ കത്തിന്റെ കോപ്പി വിവിധ വാർത്താമാധ്യമങ്ങളിൽ വന്നിരുന്നു.
ആദ്യം അവഗണിക്കുകയും പിന്നെ കുറ്റംപറയുകയും ചെയ്ത എംപി കാര്യങ്ങൾ ഇപ്പോൾ തിരിച്ചറിഞ്ഞു. ഈ ആവശ്യം അന്നുതന്നെ എംപി കേന്ദ്രസർക്കാരിൽ ഉന്നയിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഒരു സാന്പത്തിക വർഷം നഷ്ടമാകില്ലായിരുന്നു. നിവേദനം നൽകുന്നതിനുമപ്പുറം നാടിന്റെ ആവശ്യത്തിനായി ബെമൽ,സംസ്ഥാന സർക്കാർ, റയിൽവേ കൂട്ടായ സംരംഭമായി കോച്ച് ഫാക്ടറി യാഥാർഥ്യമാക്കാൻ എംപി ശ്രമിക്കണം.