ക​ഞ്ചി​ക്കോ​ട് ട​ർ​പ്പ​ന്‍റൈ​ൻ ഫാ​ക്ട​റി​യി​ലെ തീ​പിടിത്തം; അ​റു​പ​ത്  ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ടം; സാരമായി പൊളളലേറ്റ യുവതിയുടെ നില ഗുരുതരം

പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട്ട് ട​ർ​പ്പ​ന്‍റൈ​ൻ നി​ർ​മിക്കു​ന്ന ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പിടിത്ത​ത്തി​ൽ 60 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മെ​ന്ന് വി​ല​യി​രു​ത്ത​ൽ. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് ക്ലി​യ​ർ​ലാ​ഗ് എ​ന്ന ക​ന്പ​നി​യി​ൽ തീ​പിടി​ത്ത​മു​ണ്ടാ​യ​ത്. ക​ന്പ​നി പൂ​ർ​ണ്ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

തൃ​ശൂ​ർ ന​ട​ത്ത​റ സ്വ​ദേ​ശി ലാ​സ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​ന്പ​നി. തീ​പ്പി​ടു​ത്ത​ത്തി​ൽ പാ​റ കൂ​ളി​യോ​ട് സ്വ​ദേ​ശി​നി​യാ​യ അ​രു​ണ (43) യ്ക്ക് ​ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. അ​റു​പ​ത് ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ഇ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഫാ​ക്ട​റി​യി​ൽ ലോ​ഡ് ക​യ​റ്റാ​ൻ വ​ന്ന ലോ​റി​യും ക​ത്തി​ന​ശി​ച്ചു.

ട​ർ​പ്പ​ന്‍റൈൻ ക​യ​റ്റാ​ൻ വ​ന്ന ലോ​റി​യി​ൽ നി​ന്നാ​ണ് തീ​പി​ടി​ച്ച​തെ​ന്നാ​ണ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നി​ഗ​മ​നം. ക​ന്പ​നി​യി​ൽ 50000 ലി​റ്റ​ർ ട​ർ​പ്പ​ന്‍റൈൻ സൂ​ക്ഷി​ച്ചി​രു​ന്നു. ഏ​ഴു സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. മു​ന്പ് മൂ​ന്നു​ത​വ​ണ ഈ ​ക​ന്പ​നി​യി​ൽ തീ​പ്പി​ടു​ത്ത​മു​ണ്ടാ​യി​ട്ടു​ണ്ട്.

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​യി​രു​ന്നു ക​ന്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നാ​ണ് ആ​രോ​പ​ണ​മു​യ​രു​ന്ന​ത്. ക​ഞ്ചി​ക്കോ​ട്, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും അ​ഞ്ചു യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് വൈ​കു​ന്നേ​ര​ത്തോ​ടെ തീ​യ​ണ​ച്ച​ത്. തീ​പ്പി​ടു​ത്ത​ത്തെ തു​ട​ർ​ന്ന് ക​ന്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം ഫാ​ക്ട​റീ​സ് ആ​ൻ​ഡ് ബോ​യി​ലേ​ഴ്സ് വ​കു​പ്പ് നി​രോ​ധി​ച്ചു.

Related posts