പുതിയതെരു: പുതിയതെരുവിലെ വ്യാപാര സ്ഥാനങ്ങളിൽ കവർച്ച നടത്തിയ പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായി വളപട്ടണം പോലീസ് അറിയിച്ചു.
കവർച്ചയ്ക്കിടയിൽ മോഷ്ടാവിലൊരാൾക്ക് പരിക്കുപറ്റിയതായി മനസിലായിട്ടുണ്ട്. രക്തം വാർന്നുകിടപ്പുണ്ട്. രക്തസാന്പിൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഫലം വന്നാൽ മോഷ്ടാവിനെ തിരിച്ചറിയാനാകുമെന്ന് പ്രതീക്ഷയിലാണ് പോലീസ്. കൂടാതെ, കവർച്ച നടത്തിയശേഷം പ്രതികൾ കടന്നുപോയ റോഡിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും മോഷണം നടന്ന കടകളിൽ പരിശോധന നടത്തി. വ്യാഴാഴ്ച രാത്രിയാണ് പുതിയതെരുവിലെ നിരവധി വ്യാപാരസ്ഥാപനങ്ങളിൽ കവർച്ച നടന്നത്.
കെവിആർ മോട്ടോറിന്റെ ബൈക്ക് വില്പനകേന്ദ്രം കുത്തിത്തുറന്ന് 30,000 രൂപയും സൂര്യ കോംപ്ക്സിലെ സാജിറിന്റെ ഉടമസ്ഥതയിലുള്ള എബിസി ഇലക്ട്രോണിക്സിൽ നിന്നും 80,000 രൂപയുടെ ടാബും കവർച്ച ചെയ്തു.
കൂടാതെ, നാസ്കോ സ്റ്റോർ, ഖലീൽ സ്റ്റോർ, റഷീദ് മൊബൈൽ, സംസം വെജിറ്റബിൾസ്, ഫാത്തിമ ഫൂട്ട്വേർ എന്നീ കടകളുടെ പൂട്ട് തകർത്തു. എന്നാൽ, മോഷ്ടിക്കാൻ കഴിഞ്ഞില്ല.
വളപട്ടണം പോലീസ് ഇൻസ്പെക്ടർ എം.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കടകളിലെത്തി മോഷണം നടത്തി.