കാൺപുർ ഐഐടിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനിയറിംഗ് പഠിച്ചിറങ്ങിയ 90കാരൻ ഭിക്ഷ യാചിക്കുന്നു.
സുരേന്ദ്ര എന്ന് പേരുള്ള ഇദ്ദേഹത്തെ ഗ്വാളിയാർ തെരുവിൽ നിന്നുമാണ് കണ്ടെത്തിയത്. ആശ്രമ സ്വാർഗ് സദാനിലെ അംഗങ്ങളാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
ഇംഗ്ലീഷിലാണ് ഇദ്ദേഹം സംസാരിച്ചത്. തുടർന്ന് ആശ്രമത്തിലെത്തിച്ചതിന് ശേഷം അധികൃതർ ഇയാളുടെ ബന്ധുക്കളെ കണ്ടെത്താൻ ശ്രമിച്ചു.
1969ലാണ് സുരേന്ദ്ര ഐഐടി കാന്‍പൂരില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിഗ് പാസായത്. തുടര്‍ന്ന് ലക്നൗവില്‍ നിന്ന് 1972ൽ എല്‍എല്‍എം പാസായി.
ദിവസങ്ങള്‍ക്ക് മുന്‍പ് മാനസിക നില തെറ്റി റോഡില്‍ ഭിഷ യാചിച്ച് കഴിഞ്ഞിരുന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥൻ മനീഷ് മിശ്രയും ഈ സന്നദ്ധ സംഘടനയുടെ സംരക്ഷണത്തിലാണ് കഴിയുന്നത്.
മനീഷ് മിശ്രയുടെ കൂടെ ജോലി ചെയ്തിരുന്ന രണ്ടു പേരാണ് തെരുവിൽ നിന്നും ഇദ്ദേഹത്തെ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹത്തെ ആശ്രമ സ്വാർഗ് സദാന്‍ കൈമാറുകയായിരുന്നു.