പാപ്പിനിശേരി: കണ്ണൂർ ജില്ലയിലെ സമ്പുഷ്ടമായ കണ്ടൽ വനമേഖലകളിലൊന്നായ പാപ്പിനിശേരി തുരുത്തിയിലും ചുങ്കത്തും വളപട്ടണം പുഴയോരത്തും കണ്ടൽക്കാട് കൈയേറ്റം തുടരുന്നു. മുപ്പതിലധികം ഏക്കർ കണക്കിനു സ്ഥലത്തെ കണ്ടൽമരങ്ങളാണു നശി പ്പിച്ചിട്ടുള്ളത്. പ്രദേശത്തു നൂറുകണക്കിനു ഹെക്ടർ സ്ഥലത്തു സമ്പുഷ്ടമായി കണ്ടൽക്കാടുകൾ ഏതാനും വർഷം മുന്പുവരെ ഉണ്ടായിരുന്നു.
ഇപ്പോൾ തുരുത്തിയിൽ നിന്നും വളപട്ടണം പുഴ വനത്തിലൂടെ നിർമിച്ച റോഡിന്റെ ഇരുവശത്തും മാലിനൃം തള്ളൽ, കണ്ടൽ വെട്ടിമണ്ണിട്ടുനികത്തൽ, കെട്ടിട നിർമാണം, വനനശീകരണം എന്നിവ തകൃതിയായി നടക്കുകയാണ്.ആഴ്ചകളായി വനമേഖലയിൽ കണ്ടലുകൾ വ്യാപകമായി വെട്ടിനശിപ്പിച്ചിട്ടും റവന്യൂ അധികൃതരോ പഞ്ചായത്തധികൃതരോ പ്രദേശത്തു തിരിഞ്ഞു നോക്കിയിട്ടില്ല.
പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം ലോകമെങ്ങും അംഗീകരിച്ച കാലഘട്ടത്തിൽ പാപ്പിനിശേരിയിൽ നടക്കുന്ന നശീകരണത്തിനെതിരേ നടപടി സ്വീകരിക്കേണ്ട അധികൃതർ ഈ കാര്യത്തിൽ കാണിക്കുന്ന ഗുരുതരമായ വീഴ്ച തുറന്നുകാട്ടുമെന്നു പരിഷത്ത് നേതാവ് പി. ധർമൻ രാഷ്ട്രദീപികയോടു പറഞ്ഞു.