കൊല്ലം : കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വനം വകുപ്പ്, സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ പള്ളിക്കലാറിന്റെ തീരത്ത് കണ്ടൽ ചെടികൾ നട്ടു. നമുക്കുവേണ്ടി മണ്ണിനുവേണ്ടി ക്യാമ്പയിന്റെ ഭാഗമായിട്ടാണ് തൈകൾ നട്ടത്.തേവർകാവ് വിദ്യാധിരാജ കോളേജിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
ഫോറസ്ററ് റേഞ്ച് ഓഫീസർ എ.ബാബുരാജപ്രസാദ് കണ്ടൽച്ചെടി നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ വനമിത്ര സുമൻജിത്ത്മിഷ അദ്ധ്യക്ഷനായിരുന്നു.
പള്ളിക്കലാർ സംരക്ഷണ സമിതി സെക്രട്ടറി ജീ.മഞ്ജുകുട്ടൻ,എൻ.എസ്സ്. എസ് പ്രോഗ്രാം ഓഫീസർ ദിലീപ്, സെക്ഷൻ ഫോറസ്ററ് ഓഫീസർമാരായ കെ. ഗോപകുമാർ, എസ്സ്. കെ. ജനീവ്, ആർ രാമചന്ദ്രൻ, എ. ആഷിഖ് കൗൺസിൽ ഭാരവാഹികളായ സാഹിർ വീവീസ്, സനീഷ് സച്ചു എന്നിവർ നേതൃത്വം നൽകി.