കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പക്കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍. ഭാസുരാംഗന് ചോദ്യം ചെയ്യലിന് ഹാജരാകാനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റി (ഇഡി) വീണ്ടും നോട്ടീസ് നല്‍കും.
ഇന്നലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി ഭാസുരാംഗന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അദേഹം എത്തിയിരുന്നില്ല.
ഇതേതുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്കാന് ഇഡി ഒരുങ്ങുന്നത്. സാമ്പത്തിക വിവരങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും നല്‍കാനും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഭാസുരാംഗനെയും മകന് അഖില്‍ ജിത്ത്, മകള്‍ ഡോ. അഭിമ എന്നിവരെയും ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ബാങ്കില്‍ നടന്ന 101 കോടി രൂപയുടെ തട്ടിപ്പിലെ ബന്ധം സംബന്ധിച്ചാണ് ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്യുന്നത്.
ബാങ്കില്‍ നടന്ന സാമ്പത്തികയിടപാടുകള്‍ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ഭാസുരാംഗനും ജീവനക്കാരും മറച്ചുവയ്ക്കുന്നതായാണ് ഇഡി സംശയിക്കുന്നു. ഇതു സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യല്‍.