കൊല്ലം :കണ്ടല്‍ വനങ്ങളുടെ പാരിസ്ഥിതികവും ജൈവപരവുമായ പ്രാധാന്യവും അവ നല്കുന്ന സേവങ്ങളും കണക്കിലെടുത്ത് സംസ്ഥാന വനം-വന്യജീവി വകുപ്പ് പരിരക്ഷണ പദ്ധതി നടപ്പിലാക്കുന്നു. കണ്ടലുകള്‍ സംരക്ഷണം, വിസ്തൃതി വര്‍ദ്ധന എന്നിവയ്ക്ക് പൊതുജനങ്ങളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വകാര്യ വ്യക്തികള്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാം.
സ്വന്തം വസ്തുവില്‍ കണ്ടല്‍ വനങ്ങള്‍ ഉള്ളവര്‍ക്ക് നിശ്ചിത തുക പാരിതോഷികം നല്‍കും. കണ്ടല്‍ ചെടികള്‍ വച്ചുപിടിപ്പിക്കുന്നതിനും സ്വാഭാവിക പുനരുജ്ജീവനം സാധ്യമാക്കുന്നതിനും സാമ്പത്തിക സഹായവുമുണ്ട്. പദ്ധതിയില്‍ ചേരാനായി 30 നകം കൊല്ലം സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അപേക്ഷ നല്‍കണം.
ഉടമസ്ഥതയിലുള്ള കണ്ടല്‍ ഭൂമിയുടെ വിസ്തൃതി, സര്‍വ്വേ നമ്പര്‍, ലഭ്യമായ കണ്ടല്‍ ഇനങ്ങളുടെ വിവരങ്ങള്‍, കൈവശാവകാശ രേഖ തുടങ്ങിയ വിവരങ്ങളും അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷഫോറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് ഓഫീസില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ ഓഫീസിലും വെബ്സൈറ്റിലും 0474-2748976, 9447979132 എന്നീ നമ്പരുകളിലും ലഭിക്കും.