കോടാലി: അപൂർവകാഴ്ചയായി കണ്ടിച്ചേന്പ് പൂത്തു. കോടാലിക്കടുത്ത് കടന്പോട് തെക്കേത്തല ഉണ്ണിയുടെ വീട്ടുപറന്പിലാണ് ചേന്പ് പൂത്തുനിൽക്കുന്നത്. ഒരുവർഷത്തെ വളർച്ചയുള്ള ചേന്പാണ് ഇവിടെ പൂത്തുനിൽക്കുന്നത്.
നടീൽവസ്തുക്കളിൽ ചെറുചേന്പ് , ചേന, പൊടിച്ചേന്പ് എന്നിവയെല്ലാം പൂക്കാറുണ്ടെങ്കിലും വളരെ അപൂർവമായി മാത്രമേ കണ്ടിച്ചേന്പ് പൂത്തുകണ്ടിട്ടുള്ളുവെന്ന് പ്രായം ചെന്ന കർഷകർ പറയുന്നു. ഉണ്ണിയുടെ വീട്ടുവളപ്പിൽ കണ്ടിച്ചേന്പ് പൂത്തുനിൽക്കുന്ന കാഴ്ചകാണാൻ പലരും എത്തുന്നുണ്ട്.