ന്യൂഡൽഹി: ബോളിവുഡ് താരം കങ്കണ റണാവത്ത് യാത്രചെയ്ത വിമാനത്തിനകത്തുവെച്ച് മോശമായി പെരുമാറിയ ഒൻപത് മാധ്യമപ്രവർത്തകർക്ക് ഇൻഡിഗോ വിമാനക്കമ്പനി വിലക്ക് ഏർപ്പെടുത്തി.
ഒക്ടോബർ 15 മുതൽ 30 വരെ 15 ദിവസത്തേക്കാണ് വിലക്ക്. നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ സെപ്റ്റംബർ ഒൻപതിനാണ് സംഭവം നടന്നത്.
ചത്തീസ്ഗഡിൽനിന്ന് മുംബൈയിലേക്ക് വിമാനയാത്ര നടത്തിയ കങ്കണയോട് മാധ്യമപ്രവർത്തകർ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ചോദ്യങ്ങൾ ചോദിക്കുകയും തിരക്കുണ്ടാക്കുകയുമായിരുന്നു.
നേരത്തേ, ഇത് സംബന്ധിച്ച് ഇൻഡിഗോയോട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ റിപ്പോർട്ട് തേടിയിരുന്നു.