മി​ഷേ​ൽ ഒ​ബാ​മ​യു​മാ​യി ക​ങ്ക​ണ റ​ണൗ​ത്ത് വേ​ദി​ പ​ങ്കി​ടും

അ​മേ​രി​ക്ക​യി​ലെ ന്യൂ​ജേ​ഴ്സി​യി​ൽ ന​ട​ക്കു​ന്ന ഗാ​ന്ധി ഗോ​യി​ങ്ങ് ഗ്ലോ​ബൽ ഉ​ച്ച​കോ​ടി​യി​ൽ ബൊ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണൗ​ത്ത് അ​മേ​രി​ക്ക​ൻ മു​ൻ പ്ര​ഥ​മ വ​നി​ത മി​ഷേ​ൽ ഒ​ബാ​മ​യു​മാ​യി വേ​ദി പ​ങ്കി​ടും. ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ൾ ലോ​ക​മെ​ന്പാ​ടും എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​മാ​ണ് ഉ​ച്ച​കോ​ടി​യു​ടെ ല​ക്ഷ്യം.

ഒാ​ഗ​സ്റ്റ് 18,19 തീയ​തി​ക​ളി​ലാ​ണ് ഉ​ച്ച​കോ​ടി ന​ട​ക്കു​ക.പൊ​തു​സ​ന്പ​ർ​ക്ക പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​നാ​ണ് ഉ​ച്ച​കോ​ടി ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​മൂ​ഹ​ത്തോ​ട് സം​വ​ദി​ക്കു​ന്ന​തി​ന്‍റെ​യും സം​ഭാവ​ന ന​ൽ​കു​ന്ന​തി​ന്‍റെ​യും പ്ര​തി​ക​ര​ണ​മാ​ണി​തെ​ന്നും മി​ഷേ​ലി​ന്‍റെ​യും മ​നു​ഷ്യ​സ്നേ​ഹി​യും അ​വ​താ​രക​യു​മാ​യ ഒ​പ്ര​യു​ടെ​യും കൂ​ടെ വേ​ദി പ​ങ്കി​ടു​ന്ന​ത് പ്ര​ചോ​ദ​ന​പ​ര​മെ​ന്നും ക​ങ്ക​ണ പ​റ​ഞ്ഞു. താ​ൻ ആ​രു​ടെ​യും ഫാ​ന​ല്ലെ​ന്നും എ​ന്നാ​ൽ താ​ൻ ഓ​പ്ര​യെ പോ​ലു​ള്ള സ്ത്രീ​ക​ളെ ആ​രാ​ധി​ക്കു​ന്ന​താ​യും ക​ങ്ക​ണ പ​റ​ഞ്ഞു.

Related posts