ന്യൂഡൽഹി: ബംഗാളിൽ കലാപാഹ്വാനം നടത്തിയ ട്വീറ്റിനെത്തുടർന്ന് ബോളിവുഡ് നടി കങ്കണ റണാവതിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു.
സമൂഹത്തിൽ വിദ്വേഷം ജനിപ്പിക്കുന്ന ട്വീറ്റുകൾ നിരന്തരമായി പോസ്റ്റ് ചെയ്തതായി കണ്ടെത്തിയതിനെത്തുടർന്നാണു നടപടിയെന്നു ട്വിറ്റർ വക്താവ് പറഞ്ഞു.
“‘ഇത് ഭീകരമാണ്. ഗുണ്ടയെ നേരിടാൻ സൂപ്പർ ഗുണ്ട വേണം. അവർ (മമത) ഒരു ഭീകര ജീവിയാണ്…
അവരെ മെരുക്കാൻ മോദിജി 2000ത്തിന്റെ തുടക്കത്തിൽ ഗുജറാത്തിൽ കാണിച്ച വിരാട രൂപം പുറത്തെടുക്കൂ…’’-
എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇതോടെ അക്കൗണ്ട് സ്ഥിരമായി സസ്പെൻഡ് ചെയ്യുകയാണെന്നും വ്യക്തമാക്കി.
ട്വിറ്റർ നടപടി ജനാധിപത്യ വിരുദ്ധമെന്നാണ് കങ്കണയുടെ പ്രതികരണം. ഇതിനിടെ, ബംഗാളിലെ അക്രമങ്ങളിൽ ദുഃഖിക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ കങ്കണ പോസ്റ്റ് ചെയ്തു.
അവിടെ രാഷ്ട്രപതി ഭരണം വേണമെന്നും കങ്കണ നിറകണ്ണുകളോടെ ആവശ്യപ്പെടുന്നുണ്ട്.