മുംബൈ: കവി ജാവേദ് അക്തർ സമർപ്പിച്ച മാനഷ്ടക്കേസിൽ ബോളിവുഡ് നടി കങ്കണ റണൗത് കോടതിയിൽ നേരിട്ടു ഹാജരായി.
അന്ധേരി മെട്രോപോളിറ്റൻ കോടതിയിൽ. സിആർപിഎഫിന്റെ സുരക്ഷാ അകന്പടിയോടെയായിരുന്നു നടി എത്തിയത്.
ഇത്തവണ നേരിട്ട് ഹാജരായില്ലെങ്കിൽ കങ്കണയ്ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നു കോടതി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്കിയിരുന്നു.
അന്ധേരി മെട്രോപോളിറ്റൻ കോടതിയിലുള്ള വിശ്വാസം തനിക്കു നഷ്ടമായെന്നും കങ്കണ കോടതിയെ അറിയിച്ചു.