ബോളിവുഡിലെ സൂപ്പര്‍നായിക കങ്കണ എന്നും വിവാദങ്ങളുടെ ഉറ്റതോഴിയാണ്. തന്റെ ജീവിതത്തില്‍ സംഭവിച്ച പല കാര്യങ്ങളും ഒരു മറയുമില്ലാതെ വെട്ടിത്തുറന്നു പറയുന്നതാണ് കങ്കണയെ പലപ്പോഴും വിവാദ നായികയാക്കിയത്. ബോളിവുഡിലെ മികച്ച അഭിനേത്രി എന്ന നിലയില്‍ അവാര്‍ഡുകള്‍ പലതും കങ്കണയെ തേടിയെത്തിയിട്ടുണ്ട്. ഹൃതിക് റോഷനുമായുള്ള പ്രണയം തകര്‍ന്നതിനെക്കുറിച്ചുള്ള കങ്കണയുടെ വെളിപ്പെടുത്തലുകള്‍ ബോളിവുഡിനെ പ്രകമ്പനം കൊള്ളിച്ചിരുന്നു.
തങ്ങളുടെ പ്രണയത്തിനിടയില്‍ വില്ലത്തിയായി വന്നത് കത്രീനാ കൈഫ് ആണെന്നായിരുന്നു കങ്കണ പറഞ്ഞത്. മനാലിയില്‍ ചില നടിമാരോടൊപ്പം ഹൃത്വിക് ഷൂട്ടിംഗിലായിരുന്നപ്പോഴാണ് ഞാന്‍ ഹൃത്വിക്കിന്റെ മറ്റു ബന്ധങ്ങളെക്കുറിച്ച് അറിയുന്നത്. അന്നൊരു വാലന്റൈന്‍സ് ഡേ ആയിരുന്നു. അന്ന് അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചില്ല. എന്താ വിളിക്കാത്തതെന്ന ചോദ്യത്തിന് ഞാന്‍ എന്തിനു നിന്നെ വിളിക്കണമെന്നായിരുന്നു ഹൃത്വിക്കിന്റെ മറുപടി. നമ്മള്‍ കല്യാണം കഴിക്കാന്‍ പോകുന്നതു കൊണ്ടാണെന്നു പറഞ്ഞപ്പോള്‍ കല്യാണം മറക്കാന്‍ ഹൃത്വിക്ക് പറഞ്ഞതായി കങ്കണ വെളിപ്പെടുത്തുന്നു.
അച്ഛനേക്കാള്‍ പ്രായമുള്ള ആദിത്യ പഞ്ചോളിയുമായുള്ള ബന്ധം ബോളിവുഡിലാകെ പാട്ടായിരുന്നു. ആദിത്യ തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് കങ്കണ തന്നെ പിന്നീട് വെളിപ്പെടുത്തി. നിങ്ങളുടെ സഹപ്രവര്‍ത്തകനുമായി കിടക്ക പങ്കിടുന്നതും ഇണചേരുന്നതും പലവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും കങ്കണ പറയുന്നു.
തന്റെ ജീവിതത്തില്‍ ഇതുവരെ സന്തോഷവാനായ ഒരു വിവാഹിതനെ കണ്ടിട്ടില്ലയെന്നും കങ്കണ പറയുന്നു. ഒരു യുവതിക്ക് തന്റെ സങ്കല്‍പ്പങ്ങളിലുള്ള പുരുഷനെ കണ്ടുകിട്ടിയാല്‍ അവനുമായി പ്രണയം പങ്കുവയ്ക്കാനാണ് ആഗ്രഹിക്കുന്നത്. ഇനിയിപ്പോ അവന്‍ വിവാഹിതനാണെങ്കില്‍ കൂടിയും അയാളെ വിട്ടുകളയരുതെന്നും കങ്കണ പറയുന്നു.
ഹൃത്വിക്കിനെ മുമ്പില്‍ കിട്ടിയിട്ടു വേണം കണക്കു തീര്‍ക്കാന്‍ എന്നും കങ്കണ പറയുന്നു. തന്റെ മുന്‍ കാമുകന്‍ എന്ന സ്ഥാനം ഇപ്പോഴും ഹൃത്വിക്കിനാണെന്നും കങ്കണ പറയുന്നു. ഒരു കലാകാരിയുടെ സംതൃപ്തി എന്നതിലുപരി തനിക്ക് ആവശ്യം പണമാണെന്നും കങ്കണ തുറന്നു പറയുന്നു. പ്രണയ നഷ്ടമുണ്ടായെങ്കിലും ക്രിയേറ്റിവിറ്റിയുടെ ഉറവിടം പ്രണയമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്നും കങ്കണ പറയുന്നു.