അറുപത്തിയൊമ്പതാമത് ദേശീയ അവാർഡ് ജേതാക്കളെൾക്ക് അഭിനന്ദനം അറിയിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. തന്റെ ‘തലൈവി’ എന്ന ചിത്രത്തിന് അവാർഡ് ലഭിക്കാത്തതിൽ വിഷമ
മില്ലെന്നും തനിക്ക് ഇതുവരെ ലഭിച്ച കാര്യങ്ങളിൽ താൻ എന്നെന്നും നന്ദിയുള്ളവളാണെന്നും കങ്കണ പറഞ്ഞു.
ദേശീയ അവാർഡ് 2023 ലെ എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ. രാജ്യത്തുടനീളമുള്ള എല്ലാ കലാകാരന്മാരെയും ഒരുമിച്ച് കൊണ്ടുവരുന്നത് ഇത്തരമൊരു ആർട്ട് കാർണിവലാണ്.
എല്ലാ ഭാഷകളിലും സംഭവിക്കുന്ന വളരെ പ്രധാനപ്പെട്ട ജോലികൾ അറിയുന്നതും പരിചയപ്പെടുത്തുന്നതും ശരിക്കും മാന്ത്രികമാണ്.
എന്റെ തലൈവി എന്ന സിനിമ അവാർഡ് നേടാത്തതിൽ പലരും നിരാശരാണ്. ദയവായി അറിയുക, കൃഷ്ണൻ എനിക്ക് നൽകിയതിലും നൽകാത്തതിലും ഞാൻ എന്നെന്നും നന്ദിയുള്ളവളാണ്.
എന്നെ ശരിക്കും സ്നേഹിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന നിങ്ങൾ എന്റെ കാഴ്ചപ്പാടിനെയും അഭിനന്ദിക്കണം. കല ആത്മനിഷ്ഠമാണ്, ജൂറി അവരുടെ പരമാവധി ചെയ്തുവെന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു.
എല്ലാവർക്കും ഞാൻ ആശംസകൾ നേരുന്നു. ഹരേ കൃഷ്ണ. ‘തലൈവി’ ക്ക് ദേശീയ അവാർഡ് ലഭിക്കാത്തതിനെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവച്ചുകൊണ്ട് കങ്കണ കുറിച്ചു.