മുകേഷ് അംബാനിയുടെ മകന് അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങളില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങൾക്കുനേരേ വിമര്‍ശനവുമായി നടി കങ്കണ റണാവത്ത്.
പ്രശസ്തിയും പണവും വേണ്ടന്നുവയ്ക്കാന്‍ വ്യക്തിത്വവും അന്തസും വേണമെന്ന് കങ്കണ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
“സാമ്പത്തിക പ്രതിസന്ധികളിലൂടെ പലതവണ കടന്നു പോയിട്ടുണ്ട്. എന്നാല്‍ എത്ര പ്രലോഭനമുണ്ടായാലും വിവാഹച്ചടങ്ങുകളില്‍ ഐറ്റം ഡാന്‍സ് ചെയ്യില്ല. പുരസ്കാര ചടങ്ങുകള്‍പോലും വേണ്ടായെന്നു വച്ചിട്ടുണ്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വയ്ക്കാന്‍ ശക്തമായ ഒരു വ്യക്തിത്വവും അന്തസും വേണം’- കങ്കണ റണാവത്ത് കുറിച്ചു.
ഗുജറാത്തിലെ ജാംനഗറില്‍ മൂന്ന് ദിവസം നീണ്ടു നിന്ന പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളില്‍ ബോളിവുഡിലെ താരങ്ങളായ അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്, സല്മാന് ഖാന്, ആമിര്‍ ഖാന് ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.