നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണശേഷം ബോളിവുഡില് ഉയര്ന്ന വാഗ്വാദങ്ങള് ഇനിയും അവസാനിച്ചിട്ടില്ല. ബോളിവുഡിലെ സ്വജന പക്ഷപാതത്തെ വിമര്ശിച്ച് നടി കങ്കണ റണൗത്ത് രംഗത്തെത്തിയിരുന്നു.
കരണ് ജോഹര്, ആദിത്യ ചോപ്ര തുടങ്ങിയ നിര്മ്മാതാക്കള് സുശാന്തിന് അകാരണമായി തങ്ങളുടെ ചിത്രങ്ങളില് നിന്നും മാറ്റിയെന്നും താരത്തെ മാനസികമായി തളര്ത്തിയിരുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു.
മാധ്യമങ്ങളില് നിന്നും ബോളിവുഡില് നിന്നുമുള്ള തിരസ്കാരവും സമ്മര്ദ്ദവുമാണ് സുശാന്തിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നും കങ്കണ ആരോപിച്ചിരുന്നു.
സ്വജനപക്ഷപാതത്തിന്റെ വക്താക്കള് ബോളിവുഡില് ഉണ്ടെന്നും സുശാന്തിന് അഭിനയിച്ച സിനിമയിലെ പ്രതിഫലം പോലും നല്കിയിട്ടില്ല എന്നും കങ്കണ പറയുന്നു.
താന് ഉന്നയിച്ച ആരോപണങ്ങള് തെളിയിക്കാന് സാധിച്ചില്ലെങ്കില് തന്റെ പത്മശ്രീ മടക്കി നല്കുമെന്ന് കങ്കണ റിപ്പബ്ലക് ടിവിക്ക് നല്കിയ അഭിമുഖത്തില് വ്യക്തമാക്കി.
ഗോഡ്ഫാദര് ഇല്ലാതെ സിനിമയില് എത്തിയ താരമാണ് സുശാന്ത് എന്നും ചില താരങ്ങളുടെ മക്കളെ പോലെ ചലച്ചിത്രലോകത്തിന്റെ പിന്വാതിലിലൂടെയല്ല സുശാന്ത് സിനിമയില് എത്തിയതെന്നും കങ്കണ പറഞ്ഞിരുന്നു.
ബോളിവുഡ് താരങ്ങളായ താപ്സി പന്നുവിനേയും സ്വര ഭാസ്കറിനേയും ബി ഗ്രേഡ് നടിമാര് എന്നാണ് കങ്കണ വിശേഷിപ്പിച്ചത്.
ആലിയ ഭട്ടിനേക്കാള് സൗന്ദര്യവും കഴിവുമുണ്ടായിട്ടും കരണ് ജോഹറിനെ സ്നേഹിച്ചിട്ടും അവര്ക്ക് അവസരങ്ങള് കിട്ടാത്തത് ബോളിവുഡിലെ സ്വജന പക്ഷപാതം നിമിത്തമാണെന്നും കങ്കണ പറയുന്നു.