അഭിനയമികവു കൊണ്ടും വിവാദങ്ങള്‍ കൊണ്ടും ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന സുന്ദരിയാണ് കങ്കണ റണൗത്ത്.
അഭിനയിച്ചിട്ടുള്ള സിനിമകളില്‍ എല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള കങ്കണ പക്ഷേ എപ്പോഴും വിവാദങ്ങളുടെ കൂട്ടുകാരി കൂടിയാണ്.
മുമ്പ് ഒരിക്കല്‍ പ്രമുഖ സംവിധായകനും സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനുമായ പഹലജ് നിഹ്ലാനിയ്ക്ക് എതിരെ കടുത്ത ആരോപണവുമായി കങ്കണ രംഗത്ത് എത്തിയിരുന്നു.
താന്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങുന്ന സമയത്താണ് പഹലജ് നിഹ്ലാനിയില്‍ നിന്ന് ഇത്തരത്തില്‍ മോശമായ ഒരു അനുഭവം ഉണ്ടായതെന്നാണ് കങ്കണ വ്യക്തമാക്കിയത്.
ഐലവ് യു ബോസ് എന്ന ചിത്രത്തില്‍ അവസരം വാഗ്ദാനം ചെയ്ത നിഹലാനി ഫോട്ടോ ഷൂട്ടിന് വിളിച്ചപ്പോളാണ് ഇത്തരത്തില്‍ പെരുമാറിയത് എന്നാണ് കങ്കണ പറഞ്ഞത്. സാറ്റിന്റെ വേഷമാണ് നല്‍കിയത് അടിവസ്ത്രം തന്നില്ല.
ആ വസ്ത്രം ധരിച്ച് ഇരുട്ടില്‍ നിന്ന് കാല് കാണിച്ച് വരാനാണ് പറഞ്ഞത്. സോഫ്റ്റ് പോണ് കഥാപാത്രമായിരുന്നു ആ ചിത്രത്തിലേത്.
മധ്യവയസ്കനായ ബോസിനെ പ്രണയിക്കുന്ന കഥാപാത്രം. എന്നാല്‍ ആ വേഷംചെയ്യാതെ താന്‍ രക്ഷപ്പെട്ടുവെന്നും കങ്കണ പറയുന്നു.