അമിതമായ ലൈംഗികത പ്രദർശിപ്പിച്ചെന്ന കാരണത്താൽ കങ്കണ റണൗത്തിന്റെ പുതിയ സിനിമയായ സിമ്രാന് സെൻസർ ബോർഡിന്റെ വെട്ടിമാറ്റൽ.
ഏതാണ്ട് പത്തോളം സ്ഥലത്ത് സെൻസർ ബോർഡ് അംഗങ്ങൾ കത്രിക വച്ചതായി റിപ്പോർട്ടുണ്ട്.സിനിമയിലെ ചില അശ്ലീല വാക്കുകൾ, അശ്ലീല ശബ്ദം തുടങ്ങിയവയാണ് വെട്ടിമാറ്റിയത്. സിനിമയിൽ യഥാർഥത്തിൽ അത്തരമൊരു ശബ്ദത്തിന്റെ ആവശ്യമില്ലെന്നും അത് ആളുകളെ വഴിതെറ്റിക്കുമെന്നുമാണ് സെൻസർബോർഡിന്റെ കണ്ടെത്തൽ.
ഇതു സംബന്ധിച്ച വിവരം ഡെക്കാൻ ക്രോണിക്കലാണ് റിപ്പോർട്ട് ചെയ്തത്.ഹൻസാൽ മെഹ്തയാണ് സിമ്രാൻ സംവിധാനം ചെയ്യുന്നത്. സിനിമയിലെ ലൈംഗിക അതിപ്രസരം റിലീസിന് മുന്നേ സംസാരവിഷയമായിരുന്നു. എന്നാൽ, സെൻസർ ബോർഡ് കത്രികവച്ചതോടെ പ്രേക്ഷകരിൽ ഇടിവുണ്ടാകുമെന്ന ആശങ്കയിലാണ് അണിയറ പ്രവർത്തകർ.