രാജ്യത്ത് ജനപ്പെരുപ്പം രൂക്ഷമാണെന്നും ജനസംഖ്യാ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും മൂന്നു കുട്ടികളുള്ളവരെ ജയിലില്‍ അടയ്‌ക്കേണ്ടി വരുമെന്നും ബോളിവുഡ് താരം കങ്കണ റണൗത്ത്.
കങ്കണയുടെ ട്വീറ്റില്‍ പറയുന്നതിങ്ങനെ…’രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തെക്കാള്‍ പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടത്.
ഇത്തരം ഒരു പ്രശ്നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയാണ്. നിര്‍ബന്ധിത വന്ധ്യംകരണം നടപ്പിലാക്കിയതുകൊണ്ടാണ് ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പില്‍ തോറ്റതും പിന്നീട് കൊല്ലപ്പെട്ടതും.
പക്ഷേ ഇന്നത്തെ ഈ പ്രതിസന്ധി നോക്കുമ്പോള്‍ മൂന്നു കുട്ടികള്‍ ഉളളവരെ ജയിലില്‍ അടയ്ക്കുകയോ അല്ലെങ്കില്‍ പിഴ ഈടാക്കുകയോ ചെയ്യേണ്ട നിയമം കൊണ്ടുവരേണ്ടി വരും”കങ്കണ ട്വീറ്റ് ചെയ്യുന്നു.
‘അമേരിക്കയില്‍ 32 കോടി ജനങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂമിയും വിഭവങ്ങളും അവര്‍ക്ക് മൂന്നിരട്ടിയാണ്. ചൈനക്ക് ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടാകാം.
എന്നാല്‍ അവിടെയും ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ്. ജനസംഖ്യ പ്രശ്‌നം രാജ്യത്ത് വളരെ രൂക്ഷമാണ്. ഇന്ദിര ഗാന്ധി ദശലക്ഷക്കണക്കിന് ആളുകളെ വന്ധ്യംകരിച്ചെങ്കിലും അവര്‍ കൊല്ലപ്പെട്ടു.
രാജ്യത്തെ എങ്ങനെ കൈകാര്യം ചെയ്യാനാവുമെന്നാണ് പറയുന്നത്. ജനസംഖ്യാ വര്‍ദ്ധനവ് കാരണം ആളുകള്‍ കൊല്ലപ്പെടുന്നു. രേഖകളില്‍ 130 കോടി ജനങ്ങള്‍ എന്നാണ്.
എന്നാല്‍ ഇതിന് പുറമേ 250 കോടി അനധികൃത കുടിയേറ്റക്കാരെ കൂടി കൂട്ടണം. ഇന്ത്യ ഒരു മൂന്നാം ലോക രാജ്യമാണ്.
പക്ഷേ വാക്‌സിനേഷന്‍ നടപ്പാക്കുന്നതിലും കൊറോണയ്ക്കെതിരായ പോരാട്ടത്തിലും ലോകത്തെ നയിക്കുന്നതില്‍ ഒരു മികച്ച നേതൃത്വം നമ്മുടെ രാജ്യത്തിന് ലഭിച്ചു. എന്നാല്‍ നമ്മളും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലേ’ കങ്കണ ചോദിക്കുന്നു
കങ്കണയുടെ വാദത്തെ പരിഹസിച്ച് കൊമേഡിയന്‍ സനോലി ഗൗര്‍ രംഗത്തെത്തിയിട്ടുണ്ട്. കങ്കണയ്ക്ക് രണ്ട് സഹോദരങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് സനോലിയുടെ പരിഹാസം. എന്നാല്‍ സനോലിയെ വിഡ്ഡിയെന്ന് പരാമര്‍ശിച്ചാണ് കങ്കണ ഇതിനോട് പ്രതികരിച്ചത്.
‘എന്റെ മുത്തച്ഛന് അക്കാലത്ത് എട്ടു സഹോദരങ്ങള്‍ ഉണ്ടായിരുന്നു, ആ സമയത്ത് ധാരാളം കുട്ടികള്‍ മരിക്കാറുണ്ടായിരുന്നു, കാടുകളില്‍ മനുഷ്യരല്ല, മൃഗങ്ങള്‍ തന്നെയായിരുന്നു അധികവും.
മാറുന്ന കാലത്തിനനുസരിച്ച് നമ്മളും മാറണം. ചൈനയെപ്പോലെ ജനസംഖ്യാ നിയന്ത്രണമാണ് ഇപ്പോഴത്തെ ആവശ്യം’. കങ്കണയുടെ ട്വീറ്റില്‍ പറയുന്നു.