താൻ വീണ്ടും പ്രണയത്തിലാണെന്നും വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്നും ബോളിഡുഡ് ക്വീൻ കങ്കണ റണൗത്ത് അടുത്തിടെ ബോംബേ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് കങ്കണ തന്റെ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.ഈ വർഷം സംഭവിച്ചേക്കും. വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതൊരു പ്രണയ വിവാഹമായിരിക്കും.
ഈ പ്രണയത്തിൽ ഒരുപാട് സന്തോഷവതിയാണ്. മുന്‍പും താൻ പ്രണയത്തിലായിട്ടുണ്ട്. എന്നാൽ അവരുമായി വേർപിരിഞ്ഞതിന് ശേഷം വീണ്ടും കണ്ടുമുട്ടാൻ ഞാൻ ശ്രമിച്ചിട്ടില്ല. ഈ പ്രണയത്തിൽ ഞാൻ ഒരുപാട് വിശ്വസിക്കുന്നുണ്ട്.
പ്രണയം തുറന്നു പറയാൻ വാലന്റൈൻസ് ഡേ വരെ കാത്തിരിക്കണമെന്ന് വിശ്വസിക്കുന്നില്ല. അതുകാണ്ടുതന്നെ ജീവിതത്തിൽ ആ ദിവസത്തിന് അത്രമാത്രം പ്രാധാന്യം നൽകുന്നില്ല- കങ്കണ പറഞ്ഞു.
മുന്‍പൊരിക്കൽ കങ്കണ തന്റെ വിവാഹ സങ്കല്പത്തെക്കുറിച്ച് പറഞ്ഞത് വിവാദമായിരുന്നു. ഒന്നിൽ കൂടുതൽ വിവാഹം കഴിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. കാരണം ജീവിതത്തിൽ ഒന്നിൽ കൂടുതൽ വിവാഹം സംഭവിക്കും. അതുക്കൊണ്ട് തന്നെ ഒന്നിൽ കൂടുതൽ വിവാഹം ആഗ്രഹിക്കുന്നുണ്ടെന്നുമാണ് കങ്കണ പറഞ്ഞത്. ഇതാണ് വിവാദമായത്.